Categories: India

കോണ്‍ഗ്രസിന്റെ ബാക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് സ്റ്റേ ഇല്ല

ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്

Published by

ന്യൂദല്‍ഹി : പാര്‍ട്ടിയുടെ ബാക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളി ആദായനികുതി ട്രൈബ്യൂണല്‍. ഹൈക്കോടതിയെ സമീപിക്കാന്‍ പത്തു ദിവസത്തേക്ക് കോണ്‍ഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി ആദായനികുതി ട്രൈബ്യൂണല്‍ സ്റ്റേ ആവശ്യം തള്ളുകയായിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്‌ക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 210 കോടി പിഴ ചുമത്തുകയും ചെയ്തു.

ബാങ്കുകള്‍ ചെക്കുകള്‍ സ്വീകരിക്കാതായതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by