അബുദാബി : യുഎഇയില്‍ 735 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. റമസാന്‍ പ്രമാണിച്ചാണ് ഇളവ്.
വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് ചുമത്തിയിട്ടുളള എല്ലാ പിഴകളും ഷെയ്ഖ് മുഹമ്മദ് വ്യക്തിപരമായി അടയ്ക്കും. വിവിധ കേസുകളില്‍ ശിക്ഷയനുഭവിച്ചിരുന്നവരാണ് മോചിപ്പിക്കപ്പെടുന്ന തടവുകാര്‍.
ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാട്ടിയവരെയാണ് മോചനത്തിന് പരിഗണിച്ചത്. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേര്‍ന്ന് നല്ല ജീവിതം നയിക്കട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: