തിരുവനന്തപുരം: തന്റെ അമ്മയെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാല്‍. ഞാന്‍ കരുണാകരന്റെ മകളല്ലെന്നാണു രാഹുല്‍ പറഞ്ഞത്. എന്റെ അമ്മയെയാണ് അതിലൂടെ പറഞ്ഞത്. ‘രാഹുല്‍ മാങ്കൂട്ടത്തില്‍ ടിവിയിലിരുന്നു നേതാവായ ആളാണ്. അദ്ദേഹം എങ്ങനെയാണു ജയിലില്‍ 10 ദിവസം കിടന്നതെന്നും അതിന്റെ പിന്നിലെ കഥകള്‍ എന്താണെന്നും എനിക്കറിയാം. അത് എന്നെക്കൊണ്ടു പറയിപ്പിക്കരുത്. എന്നെ വഴിയില്‍ തടയുമെന്നു പറഞ്ഞു. അങ്ങനെ പേടിക്കുന്ന ആളല്ല ഞാന്‍. അച്ഛന്‍ ജയിലില്‍ പോകുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. രാജന്‍ കേസിന്റെ സമയത്ത് ഒളിവില്‍ പോയി അച്ഛനെ കണ്ടയാളാണ് ഞാന്‍, പേടിക്കില്ല”ബിജെപി ആസ്ഥാനത്ത് പത്രസമ്മേളനത്തില്‍ പത്മജ വിശദീകരിച്ചു.
കെ. മുരളീധരന്റെ വര്‍ക് അറ്റ് ഹോം പരാമര്‍ശത്തിനേതിരെയും പത്മജ പ്രതികരിച്ചു.. ‘അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയി. ആരോഗ്യ പ്രശ്‌നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനുവേണ്ടിയാണ്. മൂന്നു നാല് പാര്‍ട്ടി മാറി വന്ന ആളായതുകൊണ്ട് എന്തും പറയാം. കൂടുതല്‍ ഒന്നും പറയുന്നില്ല.’ പത്മജ പറഞ്ഞു.
സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുകയും നേതൃപാടവമുള്ള നേതാവിന് കീഴിലും പ്രവര്‍ത്തിക്കുകയാണ് ഏതൊരു പ്രവര്‍ത്തകന്റെയും ആഗ്രഹം അതിനുള്ള അവസരം എന്തുകൊണ്ടും ലഭിക്കുന്നത് ബിജെപിയിലാണ്. എല്ലാ ജാതി മതക്കാരും ബിജെപിയെ ഒരേ പോലെയാണ് കാണുന്നത്. എല്ലാ മതത്തില്‍ പെട്ടവരും പാര്‍ട്ടിയുടെ ഭാഗമാണ് ഇന്ന്. അനില്‍ ആന്റണി, അബ്ദുള്‍ സാലം, അബ്ദുള്ളക്കുട്ടിയൊക്കെ ഉദാഹരണം.
ഏത് പാര്‍ട്ടിക്കും ശക്തനായൊരു നേതാവ് വേണം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇല്ലാത്തതും അതുതന്നെയാണ്. നേതാക്കള്‍ക്ക് സമയമില്ലെന്നാണ് പറയുന്നത്. സോണിയ ആരെയും കാണുന്നില്ല. രാഹുലിനും സമയമില്ല. പിന്നെ നേതാക്കള്‍ ഇല്ല. ഓരോ ദിവസവും അപമാനിക്കപ്പെടുകയായിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റിയിലും അംഗമാക്കിയിരുന്നില്ല. തൃശൂരില്‍ നിന്ന് ഓടിക്കുകയാണ് നാലഞ്ച് പേുടെ ലക്ഷ്യം. എവിടെയും തനിക്കെതിരെ പ്രശ്‌നങ്ങള്‍ മാത്രമാണ്. നേതൃത്വത്തോട് പറയുമ്പോള്‍ നിസാരവത്കരിക്കുകയാണ്. ഇതെല്ലാം കാലങ്ങളായി എന്റെ മനസിനെ വേദനിപ്പിക്കുന്നു. ഇത്രയേറെ ആളുകള്‍ പാര്‍ട്ടി വിട്ടുപോയിട്ടും ഇതുവരെ കോണ്‍ഗ്രസുകാര്‍ക്ക് കൊണ്ടിട്ടില്ലാന്നാണ് തോന്നുന്നത്.
എന്റെ പിതാവ് പോയപ്പോള്‍ പോലും അദ്ദേഹത്തെ ഇത്തരത്തില്‍ ചീത്ത പറഞ്ഞിട്ടുണ്ട്. അന്ന് ഞാനും കോണ്‍ഗ്രസില്‍ ഉറച്ച് നിന്നയാളാണ്. ഞാന്‍ ജനിച്ചത് മുതല്‍ ഇന്നലെ വരെ കോണ്‍ഗ്രസുകാരിയായി ജീവിച്ചയാളാണ്. പക്ഷേ കഴിഞ്ഞ മൂന്ന് വര്‍ഷമായി പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. രണ്ട് തവണയും തിരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിച്ചത് ആരാണെന്ന് വ്യക്തമായി അറിയാം. പല തവണ പരാതി നല്‍കിയിട്ടുണ്ട്. കെപിസിസി പരാതി അവഗണിച്ചുവെന്ന് മാത്രമല്ല, എന്റെ മണ്ഡലത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയത്.
പാര്‍ട്ടി വിട്ട് കേരളം വിടാന്‍ പദ്ധതിയിട്ടിരുന്ന സമയത്ത് അച്ഛന്റെ പേരില്‍ സ്മാരകം എന്ന് പറഞ്ഞ് പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്തി. എന്നാല്‍ അവര്‍ല ഒരു കല്ല് പോലും വയ്‌ക്കില്ലെന്ന് ഉറപ്പായി. നേതാക്കന്മാര്‍ പലരും അച്ചനെ അപമാനിക്കുന്നത് പോലെ സംസാരിച്ചു. അതോടെയാണ് പാര്‍ട്ടിയില്‍ നില്‍ക്കില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് പത്മജ പറഞ്ഞു.
ഒരു കുടുംബത്തില്‍നിന്ന് മറ്റൊരു കുടുംബത്തില്‍ വന്നതുപോലെയുള്ള വ്യത്യാസമെ ഇപ്പോള്‍ ഉള്ളു. ബിജെപി നേതാവ് കെ.ജി. മാരാര്‍ എല്ലാ മാസവും അച്ഛനെ കാണാന്‍ വരുമായിരുന്നു. തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നും പത്മജ പറഞ്ഞു
കേന്ദ്രമന്ത്രിമാരായ കെ മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍, നേതാക്കളായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍ ,അഡ്വ:പി.സുധീര്‍ , അഡ്വ:വിവി.രാജേഷ് , വിഷ്ണുപുരം ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: