തിരുവനന്തപുരം : കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ഫലം കണ്ടില്ല. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.
സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം യോജിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ വേണു പറഞ്ഞു.13,890 കോടി മാത്രമേ അനുവദിക്കൂ എന്ന കേന്ദ്രം വ്യക്തമാക്കി. ഇത് ഉടന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
അധികമായി ആവശ്യപ്പെട്ട 19,370 കോടി രൂപയില്‍ തീരുമാനമായില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചര്‍ച്ചയിലെ കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്ന് ഡി വേണു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: