ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. നേരത്തേ നിശ്ചയിച്ചതില്‍ നിന്നും ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നതും അതിനെതിരെ അഭിപ്രായം ഉയര്‍ന്നതുമാണ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിപ്പിക്കുന്നത്.
തൃശൂരില്‍ ടി എന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനാണ് നീക്കം. ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ചിട്ടുളള മണ്ഡലത്തില്‍ പത്മജ കൂടി ബി ജെ പിയിലെത്തിയതോടെ പരുങ്ങലിലായ ടി എന്‍ പ്രതാപനെ മാറ്റി കെ കരുണാകരന്റെ മകനെ തന്നെ രംഗത്തിറക്കി മറുപടി നല്‍കണമെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണിത്. അങ്ങനെ മുരളി തൃശൂരിലെത്തിയാല്‍ വടകരയില്‍ ഷാഫി പറമ്പിലാകും സ്ഥാനാര്‍ത്ഥി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നുമാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ കെ മുരളീധരന്‍ വടകരയില്‍ തന്നെ മത്സരിക്കണമെന്നാണ് മുസ്ലീം ലീഗ് ആവശ്യപ്പെടുന്നതെന്നത് കോണ്‍ഗ്രസിനെ വലയ്‌ക്കുന്നുണ്ട്.
ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയാകും.മറ്റ് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാര്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: