കൊച്ചി: ശിവാരാത്രി ദിനത്തോടനുബന്ധിച്ച് സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ. ആലുവാ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് സൗകര്യപ്രദമാകും വിധത്തിലാണ് സർവീസ് സമയം നീട്ടുന്നത്. ഇന്നും നാളെയും രാത്രി 11.30 വരെ മെട്രോ സർവീസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആലുവയിൽ നിന്നും തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നും നാളെയും മറ്റന്നാളും 11.30 വരെ സർവീസ് ലഭ്യമാകും.
രാത്രി 10.30-ന് ശേഷം 30 മിനിറ്റ് ഇടവിട്ടാകും സർവീസ് ഉണ്ടായിരിക്കുക. നാളെ പുലർച്ചെ 4.30 മുതൽ സർവീസ് ആരംഭിക്കും. പുലർച്ചെ 4.30-മുതൽ രാവിലെ ആറ് വരെ 30 മിനിറ്റ് ഇടവേളകളിലാകും സർവീസ് ലഭിക്കുക. മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമാകുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തരാണ് ആലുവ മഹാദേവ ക്ഷേത്രത്തിലെത്തുന്നത്.
ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്ക് പുറമെ അന്നേ ദിവസം നടക്കുന്ന യുപിഎസ്സി പരീക്ഷ എഴുതാനെത്തുന്ന ഉദ്യോഗാർത്ഥികൾക്കും ഇത് ഉപകാരപ്രദമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: