ഇസ്ലാമാബാദ്: വീണ്ടും തിരഞ്ഞെടുക്കപ്പെട്ട തന്നെ അഭിനന്ദിച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
“പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനങ്ങൾ അറിയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി,”- ഷരീഫ് എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
72 കാരനായ ഷെരീഫ് തിങ്കളാഴ്ച പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പണമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടം തിരിയുന്ന രാജ്യത്തിന്റെ ഭരണം രണ്ടാം തവണയും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: