ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിനെ ഇരുട്ടിന്റെ ദീർഘനാളത്തെ പേടിസ്വപ്നത്തിൽ നിന്ന് കരകയറ്റിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. വ്യാഴാഴ്ച വൈകീട്ട് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ പൊതു റാലിയിലെ ആമുഖ പ്രസംഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മോദി ജമ്മു കശ്മീരിലെ ജനങ്ങളുടെ വിധി മാറ്റി. അവർക്ക് ശോഭനമായ പുതിയ ഭാവിയുടെ സ്വപ്നം നൽകിയത് പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ വരെ തോക്കെടുത്ത കൈകൾ ഇന്ന് ഐപാഡും കംപ്യൂട്ടറുമാണ് പിടിച്ചിരിക്കുന്നത്. ഇന്നലെ വരെ രക്തം പുരണ്ട വിരലുകളാണ് ഇന്ന് പശ്മിന നൂലുകൾ നെയ്തതും പരമ്പരാഗത കരകൗശലത്തിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്നതുമെന്നും കേന്ദ്രമന്ത്രി സിംഗ് പറഞ്ഞു.
അതേ സമയം ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു-കശ്മീർ വികസനത്തിന്റെ പുതിയ ഉയരങ്ങൾ തൊടുകയും സ്വതന്ത്രമായി ശ്വസിക്കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം, ശ്രീനഗറിലെ ജനങ്ങളുടെ ഇടയിൽ ഉൾപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഇവിടെ സമർപ്പിക്കുന്ന വികസന പദ്ധതികൾ ജമ്മു കശ്മീരിന്റെ വികസനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസിത ജമ്മു കശ്മീരാണ് വികസിത ഇന്ത്യക്ക് മുൻഗണന. കൂടാതെ
ജമ്മു കശ്മീരിനെ രാജ്യത്തിന്റെ കിരീടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, വികസിത ജമ്മു കശ്മീർ കെട്ടിപ്പടുക്കുന്നതിനുള്ള വഴികൾ ടൂറിസം സാധ്യതകളിൽ നിന്നും കർഷകരുടെ ശാക്തീകരണത്തിൽ നിന്നും ഉയർന്നുവരുമെന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: