കൊച്ചി: അഭിമന്യു കൊലപാതകക്കേസിലെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതയതിന് പിന്നാലെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി.
അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊകയെന്ന് ഹരീഷ് പേരടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. തെരഞ്ഞെടുപ്പ്, വോട്ട് രാഷ്ട്രീയം,അധികാരം..അതിനിടയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പല രേഖകളും മുങ്ങുകയും പൊന്തുകയും ചെയ്യുന്നു. ജനാധിപത്യം കൈയ്യില്‍ പുരളുന്ന വെറും മഷി മാത്രമാവുന്നു. ജീവന് നഷ്ടപ്പെട്ടവനും അവന്റെ കുടുംബത്തിനും കൂറെ സ്വപനങ്ങളും യാഥാര്‍ത്ഥ്യവും നഷ്ടമാവുന്നു. ഇത് ദുരന്തകേരളമെന്ന് ഹരീഷ് പേരടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: