തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന പത്മജയ്ക്കെതിരെ നടത്തിയ രാഹുല്‍മാങ്കൂട്ടത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം. ഇപ്പോള്‍ കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്. തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ എന്ന് രാഹുല്‍ ചോദിച്ചു. പത്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാന്‍ പോകുന്നത് ആകെ ഒരുവോട്ട് മാത്രമായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍ കെ കരുണാകരന് എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും ചോദിച്ചു.
ഇതിനെതിരെ ടിവി ചര്‍ച്ചയില്‍ വളര്‍ന്ന നേതാവാണ് രാഹുലെന്ന് ബിജെപിയില്‍ അംഗത്വമെടുക്കുന്ന ചടങ്ങില്‍ തന്നെ മറുപടി കൊടുത്തിരുന്നു പത്മജാ വേണുഗോപാല്‍.
എന്നാല്‍ രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇഷ്ടമുള്ള ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യം ഉള്ള നാടാണിത്. പൊതുസമൂഹത്തില്‍ അവതരിപ്പിക്കുവാന്‍ കൊള്ളാവുന്ന ഏതൊരു വ്യക്തിയേയും ഉള്‍ക്കൊള്ളുവാന്‍ ഏതൊരു രാഷ്ട്രീയപാര്‍ട്ടിക്കും ഇന്നാട്ടില് വിലക്കൊന്നുമില്ല.
മിതമായും സാരമായും ഇത്തരം നടപടികളെ വിമര്‍ശിക്കുവാനും ചര്‍ച്ച ചെയ്യുവാനും ഇടമുള്ള നാടും തന്നെയാണ് നമ്മുടേത്. ഇവിടെയാണ് കോണ്‍ഗ്രസ് നേതാവ് എല്ലാവിധത്തിലുള്ള മര്യാദകളും ലംഘിച്ചിരിക്കുന്നത്.
പത്മജവേണുഗോപാല്‍ തന്തയ്ക്ക് പിറക്കാത്തവള്’ എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളംബരം ചെയ്യുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്?
കെ. കരുണാകരനെ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രിയപത്നി കല്യാണിക്കുട്ടിയമ്മയേയാണ് രാഹുല്‍ നികൃഷ്ടമായി അവതരിപ്പിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ കറക്ടനസ് പറയുന്ന നേതാക്കള്‍ എവിടെയെന്നുള്ള ചോദ്യമാണ് ഉയരുന്നത്.
എന്നാല്‍ ബിജെപിയിലേക്ക് കടന്നു വന്ന സാഹചര്യം എന്തായിക്കോട്ടെ ഒരു വ്യക്തിയെയും അവരുടെ മരണപ്പെട്ട പ്രിയപ്പെട്ടവരേയും ലക്ഷ്യം വെച്ചു കൊണ്ട് അങ്ങേയറ്റം നെറി കെട്ട സ്ത്രീവിരുദ്ധപരാമര്‍ശം നടത്തുന്ന പ്രവണത യാതൊരു കാരണവശാലും അനുവദിക്കരുത്.
സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ കെപിസിസിക്കും എഐസിസിക്കും എന്താണ് പറയുവാന്‍ ഉള്ളത്? ഇവിടുത്തെ മഹിളാ സംഘടനകള്‍ക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടോ? എന്ന ചോദ്യമുയുരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: