വഡോധര: അഖില്‍ ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ (എബിജിപി) ദേശീയ ജനറല്‍ അസംബ്ലി ദേശീയപ്രസിഡന്റ് അഡ്വ. നാരായണ ഭായ് ഷാ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള 32 പ്രവിശ്യകളില്‍ നിന്നുള്ള 206 പ്രതിനിധികള്‍ പങ്കെടുത്തു.
വഡോദര ഡെപ്യൂട്ടി മേയര്‍ ചിരാഗ് ബാരോത് , രഞ്ജന്‍ബെന്‍ ഭട്ട് എംപി , ഇസ്കോണ്‍ സന്യാസി നിത്യാനന്ദ് പ്രഭു , എബിജിപി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി സബ്നിസ് ദിനകര്‍, ദേശീയ സുവര്‍ണ ജൂബിലി സെലിബ്രേഷന് കോഓര്‍ഡിനേറ്റര്‍ ജയന്ത് കത്രിയ എന്നിവര്‍ പങ്കെടുത്തു.
ഗുജറാത്ത് ഉപഭോക്തൃ കമ്മീഷന് മുന്‍ ചെയര്മാന് എം ജി മേത്ത മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കി. പ്രത്യേക പരിപാടികളോടെ രാജ്യമെമ്പാടും നടന്നുവരുന്ന ഗ്രാഹക് പഞ്ചായത്തിന്റെ 50-ാം വാര്‍ഷിക ആഘോഷ പരിപാടികളെ യോഗം വിലയിരുത്തി. പൊതുയോഗം ഉപഭോക്തൃ അവബോധത്തിലും പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു, പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെയും ഓണ്‍ലൈന്‍ വാങ്ങല്‍ തട്ടിപ്പുകളുടെയും പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനെ കുറിച്ചുള്ള അവബോധനവും സംഘടന വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ശക്തമായ തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ യോഗം തീരുമാനിച്ചു. കേരളത്തില്‍ നിന്നും ആറ് പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: