‘സാമ്പത്തിക പ്രതിസന്ധികളിലൂടെ നിരവധി തവണ കടന്നുപോയിട്ടുണ്ട്. പ്രലോഭനങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട് എന്നാല്‍ കാര്യമില്ല. എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാൻസ് ചെയ്യില്ല. അവാര്‍ഡ് ചടങ്ങുകള്‍ പോലും വേണ്ടെന്നുവച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വെയ്‌ക്കാൻ ശക്തമായ വ്യക്തിത്വവും അന്തസ്സും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാള്‍ക്ക് നേടാനാകുന്ന ഏക സമ്പത്ത് സത്യസന്ധതയുടെ സമ്പന്നതയാണെന്ന് യുവതലമുറ മനസിലാക്കണം’, കങ്കണ കുറിച്ചു
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടി കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്‌ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രമുഖ താരങ്ങള്‍ പങ്കെടുത്ത അനന്ത്–രാധിക പ്രീ വെഡ്ഡിങ് ചടങ്ങില്‍ കങ്കണ പങ്കെടുത്തിരുന്നില്ല.
അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ പരോക്ഷമായി പരിഹസിക്കുന്ന രീതിയിലാണ് കങ്കണയുടെ പ്രതികരണമെന്ന് ആരാധകർ പറയുന്നു. നിരവധി പേർ കങ്കണയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ഖാന്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ദീപികപദുക്കോണ്‍, അമിതാഭ് ബച്ചന്‍, രജിനികാന്ത് തുടങ്ങി വന്‍ താരനിരയാണ് പങ്കെടുത്തത്. കോടികളാണ് ഇതിനു വേണ്ടി അംബാനി കുടുംബം ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: