യാദൃശ്ചികമെന്നു പറയട്ടെ, ഈ കൃഷ്ണപക്ഷ ദശമി ദിനത്തിലാണ് ഞാൻ പ്രയാഗ് രാജിൽ ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തിയതും കാശി സന്ദർശിക്കുന്നതും. ഇപ്പോഴിതാ ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിൽ ദർശനം നടത്താൻ സാധിച്ചിരിക്കുന്നു. ശ്രീ ഹനുമാൻ ഗർഹി ക്ഷേത്ര ദർശനവും മനോഹരമായൊരു അനുഭവമായിരുന്നു.
അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ വിശേഷങ്ങൾ പങ്കുവച്ച് കന്നടതാരം രക്ഷിത് ഷെട്ടി. സഹോദരൻമാർക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം ഇന്നാണ് താരം രാമക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ഇപ്പോഴിതാ രാംലല്ലയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് രക്ഷിത്.
‘പ്രാണപ്രതിഷ്ഠാ ദിനം മുതൽ രാംലല്ലയെ നേരിട്ട് കാണാനായി ഞാൻ കൊതിക്കുകയാണ്. രാംലല്ലയുടെ കണ്ണുകൾക്ക് ജീവനുണ്ടെന്ന് എനിക്ക് തോന്നി, അതറിയാനായി ഞാൻ സൂം ചെയ്ത് കുറേ ചിത്രങ്ങൾ എടുത്തു. ചിലപ്പോൾ എനിക്ക് തോന്നിയതാകാമെന്ന് ഞാൻ കരുതി.
വിഗ്രഹത്തിലുള്ള ഒരു മായ തന്നെയാണ് ഇത്. ഈ പ്രതീതി ലഭിക്കാനായി ശിൽപ്പി കണ്ണിന്റെ വെളുത്ത ഭാഗം പ്രത്യേക രീതിയിൽ തയ്യാറാക്കിയിട്ടെണ്ടന്നാണ് ചിത്രങ്ങൾ കൂടുതൽ സൂം ചെയ്ത ഞാൻ മനസ്സിലാക്കിയത്.
ഇന്നെനിക്ക് രാംലല്ലയെ ദൂരെ നിന്ന് കാണാൻ സാധിച്ചു, ഏകദേശം അരമണിക്കൂറോളം എനിക്ക് ഭഗവാന്റെ മുമ്പിൽ ഇരുന്ന് ആരാധിക്കാനുള്ള അവസരവും ലഭിച്ചു. എന്റെ ജീവിതത്തിൽ ഇത്തരത്തിലൊരു വിഗ്രഹാരാധന ആദ്യമായാണ്.പൊതുവെ ശിൽപ്പികളെ അഭിനന്ദിക്കുന്ന എനിക്ക് ഈ ആരാധന വ്യത്യസ്തമായി തോന്നി. എന്നെ സംബന്ധിച്ചിടത്തോളം രാമൻ ഒരു ദൈവം മാത്രമല്ല, ഒരു കലാരൂപം കൂടിയാണ്. അരുൺ യോഗിരാജ് എന്ന വ്യക്തിയെ തലമുറകളോളം ഓർത്തിരിക്കുന്ന ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് രാംലല്ല.
അദ്ദേഹത്തിന്റെ ദൈവിക സൃഷ്ടികൾ കാണാനിടയായതിനാൽ, എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചാൽ രാംലല്ലയെ നിർമ്മിച്ചതിന്റെ അനുഭവത്തെക്കുറിച്ച് ഞാൻ ചോദിക്കും. ജയ് സിയ റാം, ജയ് ശ്രീ റാം.
എനിക്ക് ഇത്രനല്ലൊരു സ്വീകരണം തന്നതിന് ട്രസ്റ്റികൾക്ക് നന്ദി. ഇത്രനല്ലൊരു അനുഭവം ഒരുക്കിതന്ന പേജാവർ ശ്രീ വിശ്വപ്രസന്ന തീർത്ഥയ്‌ക്കും മഹേഷ് താക്കൂറിനും നന്ദി. ഈ മനോഹരമായ യാത്രയിൽ എനിക്കൊപ്പം വന്ന എന്റെ സഹോദരൻമാരായ രഞ്ജിത്ത്,ശ്രീനിഷ്, സന്ദേശ് അന്ന, ദേവി ചരൺ കാവ എന്നിവർക്കും നന്ദി. ഇതെനിക്ക് വളരെ പ്രിയപ്പെട്ട ഒരു യാത്രയായിരുന്നു. ജയ് ആഞ്ജനേയ… ജയ് ശ്രീറാം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: