പനാജി: പ്രതിപക്ഷ ഗ്രൂപ്പായ ഇൻഡി മുന്നണിക്ക് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഐക്യമോ കാഴ്ചപ്പാടോ അജണ്ടയോ ഇല്ലെന്ന് ബിജെപി ഗോവ ഘടകം. ബിജെപി ഗോവ വക്താവ് യതീഷ് നായിക്കാണ് പ്രതിപക്ഷ മുന്നണിയെ വിമർശിച്ചത്.
ഇൻഡിയുടെ ഘടകകക്ഷികൾ ഗോവയിൽ യോഗം ചേർന്ന് മണിക്കൂറുകൾക്ക് ശേഷം പഞ്ചാബ് നിയമസഭയിൽ കോൺഗ്രസും എഎപിയും കൊമ്പുകോർക്കുന്നതായി യതീഷ് നായിക് പറഞ്ഞു.
കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി, ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ) എന്നിവയുൾപ്പെടെയുള്ള ഇൻഡി പാർട്ടികളുടെ നേതാക്കൾ ബുധനാഴ്ച ഗോവയിൽ യോഗം ചേർന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത തയ്യാറെടുപ്പിനായി ഒരു ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തു. എന്നാൽ ഐക്യമില്ലാത്ത പ്രതിപക്ഷ മുന്നണി പരാജയത്തിലേക്ക് കൂപ്പ് കുത്തുകയുള്ളുവെന്ന് യതീഷ് ഉറപ്പിച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: