ന്യൂദൽഹി: ദൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളജിന് ബോംബ് ഭീഷണി. വ്യാഴാഴ്ച രാവിലെ സ്‌റ്റാഫ് അംഗത്തിന്റെ മൊബൈൽ ഫോണിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
രാവിലെ 9:34ന് ജീവനക്കാർക്ക് വാട്‌സ്ആപ്പിൽ സന്ദേശം ലഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് വെസ്റ്റ്) രോഹിത് മീണ പറഞ്ഞു. തുടർന്ന്, പോലീസ്, ആംബുലൻസ്, ബോംബ് ഡിറ്റക്ഷൻ ടീം, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ് എന്നിവരും കോളേജിലെത്തി പരിശോധിച്ചു.
വിദ്യാർത്ഥികളെയും ജീവനക്കാരെയും താത്കാലികമായി കോളെജിൽ നിന്നും ഒഴിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: