സിംല: ഹിമാചലില്‍ രാജ്യസഭയിലേക്ക് ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ സുധീര്ശര്മ്മയെ എഐസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ക്രോസ് വോട്ട് വിവാദം സംസ്ഥാനസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും പിടിച്ചുലയ്ക്കുന്നതിനിടെയാണ് ഇന്നലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നടപടി.
എഐസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കമാന്‍ഡ് തീരുമാനത്തോട് ആ ഭാരം ഒഴിഞ്ഞു എന്നാണ് സുധീര്‍ ശര്‍മ്മ നല്കിയ മറുപടി. പിന്നീട് ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സുധീര്‍ ശര്‍മ്മ എക്സില്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പ് ജയ് ശ്രീറാം, ജയ് ഹിമാചല്‍, വന്ദേമാതരം വിളികളോടെയാണ് അവസാനിക്കുന്നത്.
അന്യായം സഹിക്കുന്നത് അന്യായം ചെയ്യുന്നതിനേക്കാള്‍ തെറ്റാണ് എന്ന ഭഗവദ്ഗീതയില്‍ പറഞ്ഞിട്ടുണ്ടെന്ന് ആരംഭിക്കുന്ന പോസ്റ്റില്‍ താന്‍ എന്നും ഹിമാചല്‍ സ്വാഭിമാനത്തിന്റെ കൊടിയാണ് പിടിച്ചിട്ടുള്ളതെന്ന് പറയുന്നു. ഹിമാചല്‍ ഭഗവാന് ശിവന്റെ മണ്ണാണ്. ഞാന്‍ സനാതന ഹിന്ദുവുമാണ്. കണ്ണുംപൂട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഹിമാചലില്‍ അധികാരത്തിലെത്താന്‍ രാപകല്‍ അധ്വാനിച്ചതാരെന്ന് കാണാന്‍ അവര്‍ക്കാവുന്നില്ല, സുധീര്‍മിശ്ര ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: