മലയാള സിനിമയിലും ടിവി സ്റ്റേജ് എന്നുവേണ്ട് മലയാളികളുടെ എന്റര്‍ടൈയിന്‍ മേഖലയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് രമേഷ് പിഷാരടി. ഇലക്ഷന് തരംഗം നിറഞ്ഞുനില്ക്കുമ്പോള് തങ്ങളുടെ ഇടയില്‍ നിന്ന് മത്സരത്തിനിറങ്ങുന്ന സുരേഷ്ഗോപിയെക്കുറിച്ച് പറഞ്ഞ അഭിപ്രായമാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഒരു നടന് എന്ന നിലയിലും അപ്പുറം ഒരു ജനനായകന് എന്ന നിലയില്‍ പറയാന്‍ പറ്റുന്ന ഒരു മാതൃകയാണ് സുരേഷ് ഗോപി, രാഷ്ട്രീയം പറഞ്ഞത്തിന്റെ പേരിലുള്ള ആക്രമണം നേരിട്ടിട്ടും ഇപ്പോഴും അദ്ദേഹത്തിലെ കലാകാരന് എവിടെ നില്ക്കുന്നു എന്നതിന്റെ തെളിവാണ് സുരേഷ്ഗോപിയുടെ പാപ്പന് എന്ന സിനിമയുടെ വിജയം.
അമൃതാ ടീവിയുടെ ജനനായകന് പരിപാടിയില്‍ പങ്കെടുക്കുവെയാണ് സുരേഷ്ഗോപിയെക്കുറിച്ച് പിഷാരടി തന്റെ നയം വ്യക്തമാക്കിയത്.
സ്കൂള്‍ കാലഘട്ടം മുതല്‍ തുടങ്ങിയ ആരാധനയാണ് സുരേഷേട്ടനോട് അന്ന് ഉച്ചത്തില്‍ സംസാരിക്കുന്ന, പ്രതികരിക്കുന്ന അടി ഇടി ബഹളങ്ങളില്‍ ഒക്കെ ഇടപെടുന്ന, കള്ളനും പോലീസും കളിക്കുമ്പോള്‍ ആളുകള്‍ പോലീസ് ആകാന്‍ വാശി പിടിക്കും എന്ന് പറയുന്ന പോലെ അത്തരത്തില്‍ ഉള്ള പോലീസ് വേഷം ചെയ്തു വന്നിട്ടുള്ള ഒരാള്‍ ആണ് സുരേഷേട്ടന്.
താന്‍ തന്റെ പരിചയത്തില്‍ ഉള്ളവര്‍ മത്സരിക്കുന്ന എവിടെയും പ്രചാരണത്തിന് പോകാറില്ല ,എന്നാല്‍ ഒരിക്കല്‍ തൃശൂരില്‍ പ്രചാരണത്തിന് പോകണമായിരുന്നു. അവിടെ സുരേഷേട്ടനും മത്സരിക്കുന്നുണ്ട്. അങ്ങനെ സുരേഷേട്ടനോട് പറഞ്ഞു. അദ്ദേഹം ഓക്കേ പറയുകയും ചെയ്യ്തു പിഷാരാടി അഭിമുഖത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: