കോഴിക്കോട്: കക്കയത്ത് ആളെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാമെന്ന് സിസിഎഫ് ഉത്തരവിട്ടു. മയക്കുവെടി വച്ച് പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവിലുളളത്.
കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടാന്‍ പരമാവധി ശ്രമം നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കര്‍ഷകനെ കുത്തിയ കാട്ടുപോത്താണെന്ന് ഉറപ്പാക്കി വേണം നടപടി.
കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്ഷകന് പാലാട്ടില്‍ എബ്രഹാം ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. കൃഷിയിടത്തില്‍ വച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് നാട്ടുകാരില്‍ നിന്നുയര്‍ന്നത്.
എബ്രഹാമിന്റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: