തൃശൂര്‍: പഴയ ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നേയ്ക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നു. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ പത്മജ തന്നെ രംഗത്ത് വന്നു.
തല്‍ക്കാലം ബിജെപിയിലേക്കില്ലെന്നായിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം. ഒരു യുട്യൂബ് ചാനലുകാരുമായി സംസാരിക്കുമ്പോള്‍ പറഞ്ഞ കാര്യം അവര്‍ വളച്ചൊടിച്ചതാണെന്ന് പത്മജ പറയുന്നു.
എന്നാല്‍ യൂട്യൂബ് ചാനലുകാരുടെ ഭാവിയിൽ ബിജെപിയില്‍ പോകുമോ എന്ന ചോദ്യത്തിന് ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാൻ പറ്റും എന്നായിരുന്നു പത്മജ വേണുഗോപാലിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക