ശ്രീനഗര്‍: പ്രധാനമന്ത്രിനരേന്ദ്ര മോദി നാളെ ജമ്മു കശ്മീരിലെ ശ്രീനഗര്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്കു പന്ത്രണ്ടോടെ ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി, ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീര്‍’ പരിപാടിയില്‍ പങ്കെടുക്കും.
പരിപാടിയില്‍, ജമ്മു കശ്മീരിലെ കാര്‍ഷിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി പ്രധാനമന്ത്രി ഏകദേശം 5000 കോടി രൂപയുടെ പദ്ധതിയായ ‘സമഗ്ര കാര്‍ഷിക വികസന പരിപാടി’ രാജ്യത്തിനു സമര്‍പ്പിക്കും. ശ്രീനഗറിലെ ‘ഹസ്രത്ബാല്‍ ദേവാലയത്തിന്റെ സംയോജിത വികസന’ പദ്ധതി ഉള്‍പ്പെടെ, സ്വദേശ് ദര്ശന് പ്രസാദ് (തീര്‍ഥാടന പുനരുജ്ജീവനആത്മീയപൈതൃക പുരോഗതി യജ്ഞം) പദ്ധതികള്‍ക്കു കീഴില്‍ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട 1400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളും അദ്ദേഹം രാജ്യത്തിനു സമര്‍പ്പിക്കും.
‘ദേഖോ അപ്നാ ദേശ് പീപ്പിള്‍സ് ചോയ്സ് ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ പോള്‍’, ‘ചലോ ഇന്ത്യ ഗ്ലോബല്‍ ഡയസ്പോറ ക്യാമ്പെയ്ന്’ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കഴിവുപരീക്ഷിക്കല്‍ അടിസ്ഥാനമാക്കി പ്രത്യേക ഇടങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതി ക്കു കീഴില്‍ തിരഞ്ഞെടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും.
ജമ്മു കശ്മീരിലെ 1000ത്തോളം പുതിയ ഗവണ്മെന്റ് നിയമനങ്ങള്‍ക്കുള്ള ഉത്തരവുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. കൂടാതെ, നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍, ‘ലഖ്പതി ദീദി’കള്‍, കര്‍ഷകര്‍, സംരംഭകര്‍ തുടങ്ങി ഗവണ്മെന്റ് പദ്ധതികളുടെ വിവിധ ഗുണഭോക്താക്കളുമായി മോദ്ി സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: