ടെല്‍അവീവ്: ഹമാസ് ഭീകരര്‍ ഇസ്രായേലിലെ സ്ത്രീകളെയും കുട്ടികളെയും കൂട്ടബലാത്സംഗത്തിനും ലൈംഗിക അതിക്രമങ്ങളള്‍ക്കും ഇരായാക്കിയതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലിലെ ആക്രമണത്തിനിടെ ഹമാസ് നടത്തിയ ക്രൂരകൃത്യങ്ങളുടെ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചെന്നും യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രമില പാറ്റണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം എന്നിവയുള്‍പ്പെടെയുള്ള അതിക്രമങ്ങളാണ് അവിടെയുണ്ടായത്. ഈ കുറ്റകൃത്യങ്ങളുടെ വ്യാപ്തി നിര്‍ണയിക്കാന്‍ പൂര്‍ണമായ അന്വേഷണം ആവശ്യമാണെന്നും 24 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ദികളില്‍ ചിലര്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. ബന്ദികള്‍ക്കു നേരെ ഇപ്പോഴും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്നു.
ഇസ്രായേലിലെ, ചുരുങ്ങിയത് മൂന്നു കേന്ദ്രങ്ങളിലെങ്കിലും ഒക്ടോബര്‍ ഏഴിന് ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. സ്ത്രീകളെ ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമാണ് കൂടുതല്‍ സംഭവങ്ങളിലുമുണ്ടായത്. മൃതശരീരം ബലാത്സംഗം ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ബലാത്സംഗത്തിന് ഇരയായവരുമായും സാക്ഷികളുമായും യുഎന്‍ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാനും മുന്നോട്ടുവരാനും ആവശ്യപ്പെട്ടെങ്കിലും ആരും അതിന് തയാറായില്ല. ആക്രമണത്തിന്റെ നിരവധി ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും സമിതി പരിശോധിച്ചു.
ഹമാസിന്റെ ലൈംഗിക കുറ്റകൃത്യങ്ങള്‍ തിരിച്ചറിയാന്‍ വൈകിയതിന് യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ചു.
ഹമാസിന്റെ ആക്രമണത്തിനിടെ നടന്ന ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തിരിച്ചറിയാന്‍ യുഎന്‍ അഞ്ച് മാസമെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: