ചെന്നൈ: റൂപേ പ്രൈം വോളിബോള്‍ ലീഗില്‍ ദല്‍ഹി തൂഫാന്‍സിന് ത്രസിപ്പിക്കുന്ന ജയം. രണ്ട് സെറ്റ് നഷ്ടമായശേഷം തിരിച്ചുവന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ ത്രസിപ്പിക്കുന്ന പോരില്‍ കീഴടക്കി. സ്കോര്‍: 9-15, 15-17, 15-10, 15-8, 15-8. ഡാനിയല്‍ അപോണ്‍സയാണ് കളിയിലെ താരം. കൊച്ചിയുടെ തുടര്‍ച്ചയായ ഏഴാം തോല്‍വിയാണിത്.
എറിന് വര്‍ഗീസും ജിബിന്‍ സെബാസ്റ്റിയനും തുടക്കത്തില്‍തന്നെ കൊച്ചിക്ക് ആക്രമണമുഖം നല്കി. എന്നാല്‍ പ്രതിരോധമായിരുന്നു ഇരു ടീമുകള്‍ക്കുമിടയിലുള്ള വ്യത്യാസം. അഭിനവും അതോസും മധ്യഭാഗത്ത് ഉറച്ചുനിന്നു. സഖ്ലയിന് മികച്ച പാസിങ് കൊണ്ട് ദല്‍ഹിക്ക് സഹായം നല്കി. പക്ഷേ, കൊച്ചി ബ്ളോക്കര്‍മാര്‍ സന്തോഷിനെയും ലാസര്‍ ഡോഡിച്ചിനെയും ഉലച്ചു.
എറിന് മികച്ച പ്രകടനം കളിയിലുടനീളം തുടര്‍ന്നു.
ദല്‍ഹിയുടെ സമ്മര്‍ദ്ദത്തിനിടയിലും തകര്‍പ്പന്‍ ഷോട്ടുകളുമായി കൊച്ചിക്ക് കളിയില്‍ നിയന്ത്രണവും നല്കി. വസന്തിന്റെ ആക്രണാത്മ സെര്‍വുകള്‍ കൊച്ചിക്ക് മുന്‍തൂക്കം നല്കി. അപോണ്‍സ രണ്ട് നിര്‍ണായക ബ്ലോക്കുകള്‍ നടത്തുകയും പിന്നാലെ ആക്രമണനിരയിലും സഹായം നല്കി. ദല്‍ഹി ചെറുത്തുനില്‍പ്പിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. ആയുഷ് തകര്‍പ്പന്‍ ബ്ലോക്കിലൂടെ പ്രതിരോധത്തിന് ഉറപ്പ് നല്കി. ഡല്‍ഹി കളിയിലേക്ക് വഴി കണ്ടെത്തി.
അനു തകര്‍പ്പന്‍ ആക്രമണ നീക്കങ്ങളുമായി കളംപടിച്ചു. ദല്‍ഹി കളി ഗതി തിരിക്കാന്‍ തുടങ്ങി. അപോണ്‍സയുടെ കിടയറ്റ ബ്ലോക്കില്‍ ഒരു സൂപ്പര്‍ പോയിന്റ് നേടി ഡല്‍ഹി കളി അഞ്ചാം സെറ്റിലേക്ക് നീട്ടി. ദല്‍ഹിയുടെ ആക്രമണത്തിന്റെ ചുമതല അനു ഏറ്റെടുത്തു. ജിബിന്‍ കൃത്യമായി ഷോട്ട് തൊടുക്കാനായില്ല. അനുവിന്റെയും സന്തോഷിന്റെയും തുടരന് ആക്രമണങ്ങള്‍ക്ക് മുന്നില്‍ കൊച്ചിക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ സന്തോഷിന്റെ കരുത്തുറ്റ സ്പൈക്കില്‍ ദല്‍ഹി ജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: