ബെംഗളൂരു: കര്‍ണാടക നിയമസഭയിൽ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായി ഫോറന്‍സിക് പരിശോധനഫലം പുറത്തുവന്നതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി സമ്മതിച്ടിട്ടും ആരും പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചിട്ടില്ലെന്ന് നിഷേധിച്ച് ആള്‍ട്ട് ന്യൂസ് ഉടമ മുഹമ്മദ് സുബൈര്‍. സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ കണ്ടുപിടിക്കുന്നയാള്‍ എന്ന അവകാശവാദത്തോടെ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് സുബൈര്‍ മോദിവിരുദ്ധ-ബിജെപി വിരുദ്ധ പ്രചാരകന്‍ കൂടിയാണ്.
കര്‍ണ്ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചതായി ബിജെപി ആരോപിച്ച അന്ന് മുതല്‍ അതിനെ നിഷേധിക്കുകയാണ് മുഹമ്മദ് സുബൈര്‍. ഇപ്പോള്‍ ഇതിന്റെ വീഡിയോ പരിശോധിച്ച് പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചതായി ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ആള്‍ട്ട് ന്യൂസിന്റെ ഉടമ മുഹമ്മദ് സുബൈര്‍ തന്റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് ആരും വിളിച്ചിട്ടില്ലെന്നാണും നാസിര്‍ ഹുസൈന്‍ സിന്ദാബാദ് എന്നാണ് വിളിച്ചതെന്നുമാണ് മുഹമ്മദ് സുബൈറിന്റെ വാദം.
Karnataka Police has arrested 3 individuals for allegedly raising 'Pakistan Zindabad' slogans in Vidhana Soudha. The Home Minister has also given a statement confirming that Pro-Pakistan sloganeering were raised.
Many want @BlrCityPolice to arrest me for my tweet. But 𝐈… https://t.co/7dk9qUFGHt— Mohammed Zubair (@zoo_bear) March 5, 2024
പണ്ട് ബിജെപി നേതാവായിരുന്ന നൂപുര്‍ ശര്‍മ്മ ടൈംസ് നൗ ചാനലില്‍ നടത്തിയ അരമണിക്കൂര്‍ നേരത്തെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങളിലെ മൂന്ന് സെക്കന്‍റ് വീഡിയോ മാത്രം അടര്‍ത്തിയെടുത്ത് മുഹമ്മദ് നബിയെ അപമാനിച്ചു എന്ന വാര്‍ത്ത കൊടുത്തയാളാണ് ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍. നൂപുര്‍ ശര്‍മ്മ മതനിന്ദ നടത്തി എന്നാണ് ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ ആരോപിച്ചത്. ഇതേ തുടര്‍ന്ന് നൂപുര്‍ ശര്‍മ്മ ഒളിവില്‍ പോയി. ബിജെപിയ്‌ക്ക് അവരെ പുറത്താക്കേണ്ടിയും വന്നു പക്ഷെ പ്രധാനമന്ത്രി മോദിയുടെ ഗള്‍ഫ് രാഷ്‌ട്രങ്ങളിലുള്ള നല്ല പ്രതിച്ഛായ കാരണം ഈ വിവാദം ഇസ്ലാമിക രാജ്യങ്ങളിലേക്ക് കത്തിപ്പടര്‍ന്നില്ല.
ഇപ്പോള്‍ ഒരു വശത്ത് മോദി വിരുദ്ധ, ബിജെപി വിരുദ്ധ പ്രചാരകനാകുമ്പോള്‍ മറുവശത്ത് ഇത്തരം മതമൗലികവാദികളെ രക്ഷിക്കാന്‍ കൂടി മുഹമ്മദ് സുബൈര്‍ ശ്രമിക്കുകയാണ്. ഈയിടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ മുഹമ്മദ് സുബൈറിന് വ്യാജവാര്‍ത്തകളോട് ഫലപ്രദമായി പൊരുതുന്ന വ്യക്തി എന്ന നിലയില്‍ അവാര്‍ഡും നല്‍കിയിരുന്നു. വ്യാജവാര്‍ത്തയ്‌ക്കെതിരെ പൊരുതുന്ന മുഹമ്മദ് സുബൈറിനെ സര്‍ക്കാര്‍ ചെലവില്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാജവാര്‍ത്ത വിരുദ്ധ സെല്ലിനെ നിയന്ത്രിക്കുന്ന പദവിയിലേക്ക് മുഹമ്മദ് സുബൈറിനെ കൊണ്ടുവരാനിരിക്കുകയാണ്.
എന്തായാലും മുഹമ്മദ് സുബൈറിന്റെ ഈ പ്രതികളെ രക്ഷിക്കുന്ന നടപടിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ബിജെപി ശക്തമായ പ്രചാരണം നടത്തുന്നുണ്ട്.. കര്‍ണ്ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്ന വീഡിയോ ഫോറന്‍സിക് ലാബ് വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അത്തരം മുദ്രാവാക്യം അവിടെ മുഴങ്ങിയതായി സ്ഥിരീകരിച്ചിരുന്നു. പിന്നെ എങ്ങിനെയാണ് മുഹമ്മദ് സുബൈര്‍ ഇതിന് എതിരായ നിലപാട് ഇപ്പോഴും എടുക്കുന്നത് എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നാസിര്‍ ഹുസൈന്റെ വിജയം ആഘോഷിക്കവെയാണ് സഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഇവര്‍ വിളിച്ചതെന്നാണ് ആരോപണം. പുറത്തുനിന്നുള്ള ഒട്ടേറെപ്പേര്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം കാത്ത് നിയമസഭയ്‌ക്ക് മുന്‍പാകെ എത്തിയിരുന്നു.
ഡദല്‍ഹി സ്വദേശിയായ ഇല്‍ത്താസ്, ബംഗളൂരുവിലെ ആര്‍ടി നഗര്‍ സ്വദേശിയായ മുനാവര്‍, ഹാവേരിയിലെ ബൈദാഗി സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മാര്‍ച്ച് 6ന് ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
പ്രതികള്‍ രാഹുല്‍ ഗാന്ധിയുടെ അനുയായികള്‍; ജോഡോ യാത്രയില്‍ പങ്കെടുത്തു
അറസ്റ്റിലായ പ്രതികൾ രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായികളാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കേസ് അന്വേഷണം പൂർണമാകുന്നതുവരെ നസീർ ഹുസൈന് സത്യവാചകം ചൊല്ലിക്കൊടുക്കരുതെന്ന് ബിജെപി ഉപരാഷ്‌ട്രപതിക്ക് നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും കേസ് രജിസ്റ്റർ ചെയ്‌ത് മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. അന്വേഷണം തുടരുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രതികരിച്ചു.
ഉറക്കെ ചിലര്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ കോണ്‍ഗ്രസുകാരും സമൂഹമാധ്യമത്തിലെ വ്യാജവാര്‍ത്ത കണ്ടുപിടിക്കുന്ന സിന്ദാബാദ്
ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവ് സെയ്ദ് നസീര്‍ ഹുസൈന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഘോഷം നടക്കുകയായിരുന്നു. അപ്പോഴാണ് നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴങ്ങിയതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: