Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

ഈശാനകോണ്‍ അറിയണം; വീടു നിര്‍മ്മാണവും ദിക്കുകളുടെ പ്രാധാന്യവും

കിഴക്കു ദര്‍ശനമുള്ള വീട്ടിലെ പുരുഷന്മാര്‍ ആരോഗ്യരംഗത്തു ശോഭിക്കും. ഈ ദിക്കിനെ സ്വാധീനിക്കുന്ന ഗ്രഹം സൂര്യനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 09:50 pm IST
in Vasthu

ഒരു വീടിനെ സംബന്ധിച്ച് ഗ്രഹങ്ങളും അഷ്ടദിക്കുകളും ഏതു രീതിയില്‍ സ്വാധീനിക്കുന്നു.
1. കിഴക്ക് (ഇന്ദ്രദിക്ക്) ഇവിടെ സൂര്യന്‍ സ്വാധീനിക്കുന്നു
2. തെക്കുകിഴക്ക് (അഗ്നികോണ്‍) ഇവിടെ ശുക്രന്‍ സ്വാധീനിക്കുന്നു.
3. തെക്ക് (യമദിക്ക്) ഇവിടെ ചൊവ്വ സ്വാധീനിക്കുന്നു.
4. തെക്കുപടിഞ്ഞാറ് (നിരതി കോണ്‍) എന്ന ഗ്രഹം സ്വാധീനിക്കുന്നു. ഇവിടെ രാഹു
5. പടിഞ്ഞാറ് (വരുണദിക്ക്) ശനി സ്വാധീനിക്കുന്നു.
6. വടക്കുപടിഞ്ഞാറ് (വായുകോണ്‍) ഇവിടെ ചന്ദ്രന്‍ സ്വാധീനിക്കുന്നു.
7. വടക്ക് (കുബേരദിക്ക്) സ്വാധീനിക്കുന്നു. ഇവിടെ ബുധന്‍.
8. വടക്കുകിഴക്ക് (ഈശാനകോണ്‍) വ്യാഴം സ്വാധീനിക്കുന്നു.
ഈ രീതിയിലാണ് അഷ്ടദിക്കുകളെ ഗ്രഹങ്ങള്‍ സ്വാധീനിക്കുന്നത്.

1. കിഴക്ക് (ഇന്ദ്രദിക്ക്)
കിഴക്ക് ഇന്ദ്രദിക്കായിട്ടാണ് അറിയപ്പെടുന്നത്. കുട്ടികളുടെ വളര്‍ച്ചയുടെയും അവരുടെ വിദ്യാഭ്യാസത്തിന്റെയും സമ്പത്തിന്റെയും ദേവനായാണ് ഇന്ദ്രന്‍ പരിഗണിക്കപ്പെടുന്നത്. ഇന്ദ്രന്റെ വാഹനം ഐരാവതം എന്ന വെള്ള ആനയാണ്. ഈ ദിക്ക് ഒരു വീടിനെ സംബന്ധിച്ചിടത്തോളം വിസ്താരമേറിയും അല്‍പ്പം താഴ്ന്നും ഇരിക്കുന്നത് ഐശ്വര്യദായകമാണ്. വീടു പണിയുമ്പോള്‍ കിഴക്കുഭാഗം വലിയ പൊക്കമുള്ള കെട്ടിടംമൂലം മറയാതെ ഇരിക്കുന്നത് ഊര്‍ജ പ്രവാഹം വീടിനുള്ളിലേക്കു കടന്നുവരാന്‍ സഹായകമായിരിക്കും. നമ്മള്‍ പണിയുന്ന കെട്ടിടത്തിന്റെ കിഴക്കു ഭാഗം വലിയ കെട്ടിടങ്ങള്‍ മറഞ്ഞു നില്‍ക്കുകയാണെങ്കില്‍ പണിയുന്ന വീടിന്റെ ദര്‍ശനം വടക്കു ഭാഗത്തേക്ക് മാറ്റുന്നത് ഉചിതമായിരിക്കും. ഉത്തരായനം, ദക്ഷിണായനം എന്ന കണക്കില്‍ സൂര്യന്റെ ദിശ ആറുമാസം വടക്കോട്ടും ആറുമാസം തെക്കോട്ടും വരുന്നുണ്ട്. സൂര്യന്റെ കിരണങ്ങള്‍ കൂടുതലും കിഴക്കുഭാഗത്തുനിന്ന് കിട്ടുന്നതുകൊണ്ട് പ്രകൃതിയുടെ അനുകൂല തരംഗങ്ങള്‍ ലഭിക്കുന്നതിന് ഇടയാകുന്നു. കിഴക്കുദര്‍ശനമായി വീടു പണിയുന്നതിനു നക്ഷത്രങ്ങളുടെ ഭാഗ്യദിക്കുകള്‍ നോക്കേണ്ട ആവശ്യമില്ല. കൂടാതെ കിഴക്കോട്ടു ദര്‍ശനമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ വലിയ പ്രാസംഗികരും പ്രഭാഷകരും ആയിരിക്കും. സ്ത്രീകളെ ബഹുമാനിക്കുന്ന അവര്‍ക്ക് സ്ത്രീകളുടെ പരമാവധി സഹകരണം കിട്ടുന്നതാണ്. സൗന്ദര്യവര്‍ധകവസ്തുക്കളോട് ഇവര്‍ക്കു കമ്പമുണ്ടായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗം ഉള്ളവര്‍ക്കു സര്‍ക്കാരുമായി ദൈനംദിനം ഇടപാട് ഉള്ളവര്‍ക്കും കിഴക്കു ദര്‍ശനമുള്ള വീടുകള്‍ ശ്രേഷ്ഠമാണ്. കിഴക്കു ദര്‍ശനമുള്ള വീട്ടിലെ പുരുഷന്മാര്‍ ആരോഗ്യരംഗത്തു ശോഭിക്കും. ഈ ദിക്കിനെ സ്വാധീനിക്കുന്ന ഗ്രഹം സൂര്യനാണ്.

2. തെക്കുകിഴക്ക് (അഗ്നികോണ്‍)
തെക്കുകിഴക്ക് ദിക്കിന്റെ അധിപനാണ് അഗ്നിദേവന്‍. അഗ്നി എല്ലാം തന്നെ ശുദ്ധമാക്കി തരും. ഇതുപരിശുദ്ധമായൊരു ദിക്കും കൂടിയാണ്. മനുഷ്യശരീരത്തില്‍ അഗ്നിയുടെ സ്ഥാനം നാഭിയായിട്ടാണു കണക്കാക്കുന്നത്. തെക്കുകിഴക്ക് ഭാഗം ഗൃഹത്തിന്റെ അടുക്കളയ്‌ക്ക് പറ്റിയതാണ്. അതല്ല ആ ഭാഗത്തു മുറിയാണു വരുന്നതെങ്കില്‍ കമ്പ്യൂട്ടര്‍വച്ച് പ്രവര്‍ത്തിക്കുന്ന മുറിയായും ഇലക്ട്രിക്ക് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മുറിയായും ആണ്‍കുട്ടികളുടെ പഠനമുറിയായും ഉപയോഗിക്കാവുന്നതാണ്. ഈ ഭാഗത്തു കാര്‍പോര്‍ച്ച് പണിയുന്നത് നല്ലതാണ്. ഈ ദിക്കിനെ സ്വാധീനിക്കുന്ന ഗ്രഹം ശുക്രനാണ്. തെക്ക് കിഴക്കു ദിക്കിലേക്കു കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ ഭാഗം ദീര്‍ഘമാകരുത്. ദീര്‍ഘഫലമായി പണിഞ്ഞു താമസിക്കുന്ന വീടുകള്‍ക്കു മാനസികമായും സാമ്പത്തികമായും ദുരിതങ്ങള്‍ ഉണ്ടാകും. ഈ ഭാഗത്ത് പൂജാമുറിയോ പ്രധാന ബെഡ്‌റൂമോ നിര്‍മിക്കുവാന്‍ പാടില്ല. മഴവെള്ളവും മലിനജലവും ഈ ദിക്കില്‍ കെട്ടി നിറുത്തരുത്. ഈ ദിക്കില്‍ കിണര്‍ വരുന്നത് സര്‍വനാശത്തിന് വഴിയൊരുക്കും. ഈ ദിക്ക് വാസ്തുശാസ്ത്രപരമായ നിയമങ്ങള്‍ക്ക് അനുസൃതമായി പണിഞ്ഞാല്‍ വളരെ അധികം ഗുണങ്ങള്‍ ഉണ്ടാകും.

3. തെക്ക് (യമദിക്ക്)
വളരെയധികം ഭാഗ്യങ്ങള്‍ കൊണ്ടുവരുന്ന ഒരു ദിക്കാണ് തെക്കുവശം. ഈ ദിക്കിനെ ഭയപ്പെട്ട് പലരും വീടിന്റെ പൂമുഖ വാതില്‍ തെക്കുദര്‍ശനമായി കൊടുക്കാന്‍ വിസമ്മതിക്കുകയാണ് പതിവ്. അതു തെറ്റാണ്. യമന്‍ മൃത്യുവിന്റെ ദേവന്‍ കൂടിയാണ്. ഹൈന്ദവവിശ്വാസപ്രകാരം ആയുസിന്റെ ദേവനായ ശനിയുടെ സഹോദരനാണ്. വ്യവസായ വാണിജ്യാദി പ്രവര്‍ത്തനങ്ങളില്‍ (ബിസിനസ്സ്) ഏര്‍പ്പെട്ടിട്ടുള്ള വ്യക്തികള്‍ക്കു തെക്കുദര്‍ശനമായ വീട് വളരെ അധികം ഗുണപ്രദമാണ്. തെക്കുദര്‍ശനമായി വീടു പണിയുമ്പോള്‍ ഈ ഭാഗത്ത് തുറസായസ്ഥലം (ഓപ്പണ്‍ സ്‌പേസ്) കുറച്ചു കൊടുത്താല്‍ മതിയാകും. തെക്കു ദര്‍ശനമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ അവരവരുടെ ആദര്‍ശങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവരാണ്. ന്യായമായിട്ടുള്ള കാര്യങ്ങള്‍ പരിശ്രമത്താല്‍ നടപ്പിലാക്കി കിട്ടുന്നതിന് ഈദിക്ക് വളരെയധികം ഗുണ കരമാകുന്നു. സ്ത്രീകളുടെ പുതിയ സംരംഭങ്ങള്‍ക്കും വ്യാപാരികള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തില്‍ പുരോഗതിക്കും ധീരതയു ള്ളവര്‍ക്കു സുഖവാസത്തിനും ഈ ദിക്കു വളരെ അനുകൂലമാണ്. തെക്കുദര്‍ശനമായ വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ആധിപത്യം സ്ത്രീകളുടെ കൈകളില്‍ സുരക്ഷിതമായിരിക്കും. എന്നാല്‍, തെക്കു ദര്‍ശനമായി വീടുപണിയുമ്പോള്‍ വാസ്തു ശാസ്ത്രപരമായ കണക്കുകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. അല്ലെങ്കില്‍ സ്ത്രീകളുടെ അഹങ്കാര വര്‍ധനവിന് ഇടവരുവാനും അതു സാഹചര്യമുണ്ടാക്കും.

ഗൃഹനിര്‍മാണം നടത്തുമ്പോള്‍ ഈ ദിക്കില്‍ വളരെ അധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരിക്കലും വീടിന്റെ ഈ ഭാഗത്തെ ചുമരുകള്‍ വളഞ്ഞും ചരിഞ്ഞും പണിയരുത്. തെക്കുദര്‍ശനമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ കൂടുതലും പൊലീസ് ഓഫീസേഴ്‌സ്, മിലിട്ടറി ഉന്നത ഉദ്യോഗസ്ഥര്‍, പ്രഗല്‍ഭരായ ബിസിനസ്സുകാര്‍ എന്നിവരായിരിക്കും. ഈ ദിക്കുകളില്‍ താമസിക്കുന്നവര്‍ അവരുടെ കാര്യസാധ്യതയ്‌ക്ക് വേണ്ടി എന്തും ത്യജിക്കുവാന്‍ സന്നദ്ധരായിരിക്കും. ഈ ഭാഗത്തു കിണറോ സെപ്റ്റിക് ടാങ്കുകളോ കുഴികളോ ഉണ്ടാകാന്‍ പാടില്ല. ഈ ദിക്കിനെ സ്വാധീനിക്കുന്ന ഗ്രഹം ചൊവ്വയാണ്. ഈ ഭാഗത്തു ബെഡ്‌റൂം വരാവുന്നതാണ്.

Tags: house constructionVasthu Shastra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട് നിർമ്മാണത്തിനിടെ പുരാതനകാലത്തെ സ്വർണാഭരണങ്ങൾ കണ്ടെത്തിയ സംഭവം; ലക്കുണ്ഡിയില്‍ ഉത്ഖനനം ആരംഭിച്ച് സര്‍ക്കാര്‍

Palakkad

തേങ്കുറിശ്ശി ദുരഭിമാനക്കൊല; ഹരിതയ്‌ക്ക് വീടൊരുക്കാന്‍ ജീവകാരുണ്യ സംഘടനയായ ഹോപ്പ്

Vasthu

പൂജാമുറി പുറത്താവരുത്

സുചിത്രയും മക്കളും കഴിയുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് രണ്ടായി പിളര്‍ന്ന നിലയില്‍.
Thiruvananthapuram

ലൈഫില്‍ വീട് കിട്ടുന്നില്ല; നിലംപൊത്താറായ വീട്ടില്‍ ഭയന്ന് സുചിത്ര

Vasthu

നീരുറവകള്‍ പ്രകൃതിയുടെ വരദാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.