കൊല്ലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനും ജലജന്യ പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനും ഗംബൂട്ട്, കൈയുറ എന്നിവ വാങ്ങി നല്‌കേണ്ടതിന്റെ ഉത്തരവാദിത്വം ഗ്രാമ പഞ്ചായത്തുകള്‍ക്കാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടറുടെ കത്തിനെ തുടര്‍ന്നാണ് ഉത്തരവ്. തൊഴിലാളികള്‍ക്ക് എലിപ്പനി പോലെയുള്ള ജലജന്യ പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി ജോലി ചെയ്യുന്നതിന് ഗംബൂട്ട്, കൈയുറ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന് കത്തില്‍ പറയുന്നു.
എന്നാല്‍, ഇവ വാങ്ങുന്നതിന് ഏതു ഫണ്ട് വിനിയോഗിക്കണം എന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒരു പഞ്ചായത്തില്‍ പരമാവധി 40 ജോഡി ഗംബൂട്ടും 80 ജോഡി കൈയുറയും വീതം പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് വാങ്ങാന്‍ സര്‍ക്കര്‍ അനുമതി നല്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. പരിശോധനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഓരോ പഞ്ചയാത്തും ആവശ്യകതയുടെ അടിസ്ഥാനത്തില്‍ പരാമവധി 40 ജോഡി ഗംബൂട്ടും 80 ജോഡി കൈയുറയും വാങ്ങാന്‍ അനുമതി നല്കിയത്.
തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടത് ഗ്രാമ പഞ്ചായത്തിന്റെ ചുമതലയാണ് അതിനാല്‍ ഗംബൂട്ട്, കൈയുറ എന്നിവ വാങ്ങാന്‍ ആവശ്യമായ തുക പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കണം. ആവശ്യമായ ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ തനത് ഫണ്ട് വിനിയോഗിച്ചോ സംസ്ഥാന മിഷന്റെ മുന്‍കൂര്‍ അനുമതിയോടെ പദ്ധതിയുടെ ഭരണച്ചെലവില്‍ നിന്നോ തുക ചെലവഴിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
ഗ്രാമ പഞ്ചായത്തുകള്‍ക്ക് പ്രതിവര്‍ഷം പരമാവധി 75,000 രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 1,50,000 രൂപയും ഇതിനായി ചെലവഴിക്കാം. വാങ്ങുന്ന സാധനസാമഗ്രികള്‍ പഞ്ചായത്ത് അക്രഡിറ്റഡ് എന്‍ജിനീയറുടെ പക്കല്‍ സൂക്ഷിച്ച് തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് ആവശ്യാനുസരണം നല്കുന്നതിനും പുനരുപയോഗത്തിനുതകും വിധം വൃത്തിയാക്കി പഞ്ചായത്തില്‍ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: