തിരുവനന്തപുരം: വയനാട് പൂക്കോടിലെ വെറ്ററിനറി കോളെജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത ശേഷം അടിച്ചുകൊന്ന സംഭവത്തില്‍ എസ് എഫ് ഐക്കാരെ വിമര്‍ശിച്ച് നടിമാരായ നവ്യാനായരും മഞ്ജു സുനിച്ചനും. ഇടത് സാംസ്കാരിക നായകന്മാരായ അശോകന് ചെരുവിലും സച്ചിദാനന്ദനും എല്ലാം മൗനം പാലിച്ചിടത്താണ് മഞ്ജു സുനിച്ചനും നവ്യാനായരും ആഞ്ഞടിച്ചത്. കരുണയില്ലാത്ത റാഗിങ് ദയവായി നിര്‍ത്തൂവെന്നും ഇത്ര മനുഷ്യത്വം ഇല്ലാത്തവരാണോ നിങ്ങള്‍ എന്നും നവ്യാനായര്‍ ചോദിക്കുന്നു.
യാതൊരു രാഷ്ട്രീയവുമില്ലാതെ ഒരു അമ്മ എന്ന നിലയില്‍ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും നവ്യാനായര്‍ കുറിക്കുന്നു. “എന്തൊക്കെ പ്രതീക്ഷളോടെയാണ് നമ്മള് മക്കളെ പഠിപ്പിക്കാന്‍ വിടുന്നത്. ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് മക്കള്‍ ജീവനാണ്….കൊല്ലരുതേ”- നവ്യാനായര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
കൂടെയുള്ളവനെ അടിച്ചുകൊല്ലുമ്പോള്‍ അനങ്ങാതെ നോക്കിനിന്നവരെന്ന് വിമര്‍ശിച്ച് മഞ്ജു സുനിച്ചന്
നടി മഞ്ജു സുനിച്ചന് കുറെക്കൂടി രോഷത്തോടെയാണ് പ്രതികരിച്ചത്. 130 പേര് നോക്കിനില്‍ക്കെയാണ് എസ് എഫ് ഐക്കാര്‍ സിദ്ധാര്‍ത്ഥിനെ വിചാരണ ചെയ്ത് ബെല്‍റ്റുകൊണ്ടും വയര്‍കൊണ്ടും അടിച്ച് അവശനാക്കിയത്. ആ ക്രൂരത നോക്കിനിന്നവരെയാണ് മഞ്ജു സുനിച്ചന് വിമര്‍ശിക്കുന്നത്. “കൂടെയുള്ളവനെ അടിച്ചുകൊല്ലുമ്പോള്‍ അനങ്ങാതെ നോക്കിനിന്ന നിങ്ങള്‍” എന്നാണ് നിശ്ശബ്ദകാഴ്ചക്കാരായ എസ് എഫ് ഐക്കാരെയും മറ്റ് വിദ്യാര്‍ത്ഥികളെയും മഞ്ജു സുനിച്ചന് ചീത്ത വിളിക്കുന്നത്.
പുതിയ തലമുറയെക്കുറിച്ച് അഭിമാനം തോന്നിയവരെ ഈ സംഭവം ലജ്ജിപ്പിച്ചുവെന്നും മഞ്ജു സുനിച്ചന് പറയുന്നു. “ഇതുപോലുള്ള നരാധമന്മാര് ഉള്ളിടത്തേക്ക് എങ്ങിനെയാണ് മക്കളെ പറഞ്ഞയക്കുക? ഇതാണോ കലാലയ രാഷ്ട്രീയം? ഇതിനാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം?”- മഞ്ജു സുനിച്ചന് എസ് എഫ് ഐയെ വിമര്‍ശിക്കുന്നു.
“കൂടെയുള്ള ഒരുവനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോള്‍ ഒരു ചെറുവിരല്‍ പോലും അനക്കാതെ നോക്കി നിന്ന നിങ്ങള്‍. കുട്ടികളെ നിങ്ങള്‍ എന്താണ് പഠിച്ചത്? കുറ്റബോധം തോന്നുന്നില്ലേ?”- എസ് എഫ് ഐൈൈക്കാരുടെ ക്രൂരതയെ മഞ്ജു പത്രോസ് വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: