കോഴിക്കോട് :കാട്ടുപോത്ത് നാട്ടില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് കൂരാച്ചുണ്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു.
ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തോണികടവ്, കരിയാത്തുംപാറ എന്നീ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താത്കാലികമായി നിറുത്തിവച്ചതായി ഇറിഗേഷല്‍ എക്സിക്യുട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.
സംസ്ഥാനത്ത് വന്യമൃഗ ആക്രമണം ഏറുകയാണ്. വിവിധ ജില്ലങ്ങളില്‍ കാട്ടാനയും കാട്ടുപോത്തും കടുവയും പുലിയും ഇറങ്ങി ജനങ്ങളെ ആക്രമിക്കുന്ന വാര്‍ത്തകള്‍ നിത്യവും പുറത്തു വരുന്നുണ്ട്. വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചും കൃഷി നശിപ്പിച്ചും വന്യ മൃഗങ്ങളെ കൊണ്ടുളള ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാര്‍.
ഇന്ന് കോതമംഗലത്താണ് കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. ഉത്തരവാദിത്തപ്പെട്ടവര്‍ നേരിട്ട് എത്താതെ പോസ്റ്റ്മോര്‍ട്ടം അനുവദിക്കില്ലെന്ന നിലപാടെടുത്ത് പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ച് നീക്കിയാണ് പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
ബന്ധുക്കളുടെ സമ്മതതോടെയാണ് മൃതദേഹവുമായി കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്നാടന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: