പത്തനംതിട്ട: ശബരിമലയിൽ ഉൾപ്പെടെ വരുമാനം കൂടുതലുള്ള ക്ഷേത്രങ്ങളിൽ കാണിക്കയായി എത്തുന്ന നാണയങ്ങൾ എണ്ണുന്നതിനായി മെഷീൻ വാങ്ങാനൊരുങ്ങി ദേവസ്വം ബോർഡ്. ഇതിനോടനുബന്ധിച്ച് ചില ഭക്തർ മെഷീൻ വഴിപാടായി നൽകുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
600-ൽ അധികം ജീവനക്കാരെയാണ് ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ നിന്നായി ശബരിമലയിൽ നാണയം എണ്ണുന്നതിനായി നിയമിക്കാറുള്ളത്. എന്നാൽ നാണയം എണ്ണി തീരുന്നതിന് പ്രതിസന്ധികൾ നേരിടാറുണ്ട്. 11 കോടിയിലേറെ രൂപയുടെ നാണയത്തുട്ടുകളാണ് ഈ മണ്ഡലകാലത്ത് മാത്രം കാണിക്ക വഞ്ചിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: