വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്ത നടപടി ശരിയായില്ല എന്നാണ് സര്‍വകലാശാല പ്രോ ചാന്‍സലറും മൃഗസംരക്ഷണ മന്ത്രിയുമായ ചിഞ്ചുറാണിയുടെ അഭിപ്രായം. മന്ത്രിയുടെ അഭിപ്രായത്തോട് കേരളത്തിലെ പൊതുസമൂഹത്തിന്റെ പ്രതികരണം പരമപുച്ഛമായിരുന്നു. മന്ത്രിയുടെ വകുപ്പ് മൃഗസംരക്ഷണമായതുകൊണ്ടായിരിക്കാം മന്ത്രി പ്രതികളുടെ കാര്യത്തിലും സര്‍വ്വകലാശാലയിലെ മൃഗങ്ങളേക്കാള്‍ നീചരായവരുടെ കാര്യത്തിലും ഇത്ര ശുഷ്‌കാന്തി പ്രകടിപ്പിക്കുന്നത്. മന്ത്രി മനുഷ്യരുടെ കാര്യത്തിലും അല്പമെങ്കിലും കാരുണ്യം കാണിക്കണം. മനുഷ്യരോട് കാരുണ്യം ഉണ്ടായിരുന്നെങ്കില്‍ സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ ഗവര്‍ണര്‍ എത്തും മുമ്പേ മന്ത്രി എത്തുമായിരുന്നു. മന്ത്രി ആ വഴിക്ക് പോയതായി ഇതുവരെ അറിയില്ല. തിരുവനന്തപുരത്ത് 40 വണ്ടിയും സ്പെഷ്യല്‍ കമാന്‍ഡോസും അതും പോരാഞ്ഞ് സ്വന്തമായി കക്കൂസ് ഉള്ള വണ്ടിയുമുള്ള മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. രണ്ടുപേരും സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ പോയില്ല. സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ അവര്‍ക്ക് പോകാനാവില്ല. സിദ്ധാര്‍ത്ഥന്റെ അച്ഛനും അമ്മയും ചൂലെടുത്ത് അടിച്ചാല്‍ അത് കൊള്ളാനേ മുഖ്യമന്ത്രി പിണറായി വിജയനും സര്‍വകലാശാലയുടെ പ്രോ ചാന്‍സലറായ ചിഞ്ചുറാണിക്കും കഴിയൂ. ഉത്തരവാദിത്തബോധമുള്ള അന്തസ്സുള്ള ഏതെങ്കിലും ഭരണാധികാരിയുടെ കീഴില്‍ നടക്കുന്ന കാര്യങ്ങളാണോ കേരളത്തില്‍ ഇന്ന് നടക്കുന്നത്?
ആളില്ലാ മന്ത്രിസ്ഥാനത്തിന് പകരം കിട്ടിയ മൃഗസംരക്ഷണ വകുപ്പ് മാത്രമാണ് ബഹുമാനപ്പെട്ട മന്ത്രി ഭരിക്കുന്നത്. ആ വകുപ്പിന്റെ കീഴിലുള്ള ഏക സര്‍വ്വകലാശാലയാണ് വെറ്ററിനറി സര്‍വകലാശാല. സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ചത് ഫെബ്രുവരി 18 നാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ പോയത് മാര്‍ച്ച് രണ്ടിനാണ്. വൈസ് ചാന്‍സലര്‍ക്കെതിരെ നടപടിയെടുത്തത് മാര്‍ച്ച് മൂന്നിനാണ്. ഈ സംഭവങ്ങള്‍ക്കിടയില്‍ ഏതാണ്ട് രണ്ടാഴ്ചകാലം കടന്നു പോയിരിക്കുന്നു. ഈ രണ്ടാഴ്ചയ്‌ക്കിടയില്‍ സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ പോകാന്‍ ഇവര്‍ക്ക് എന്തായിരുന്നു തടസ്സം? തിരുവനന്തപുരം നഗരത്തില്‍ നിന്ന് 20-25 കിലോമീറ്റര്‍ ഉള്ളിലാണ് സിദ്ധാര്‍ത്ഥന്റെ വീട്. മന്ത്രിയോ മുഖ്യമന്ത്രിയോ വിചാരിച്ചാല്‍ സിദ്ധാര്‍ത്ഥന്റെ ജീവന്‍ തിരിച്ചുകൊടുക്കാന്‍ കഴിയില്ല. നിരവധി സ്വപ്‌നങ്ങളോടെ കൊഴിഞ്ഞുവീണ യൗവനത്തിലേക്ക് കടക്കുന്ന സ്വപ്‌നങ്ങളുടെ ബാല്യം തല്ലിക്കൊഴിച്ചപ്പോള്‍ നിങ്ങള്‍ ഊതി അണച്ചത് ഒരു പാവം അച്ഛനെയും അമ്മയുടെയും ജീവിതം കൂടിയല്ലേ? ഒരുരാത്രിയെങ്കിലും സ്വന്തം മകനെ ഓര്‍ക്കാതെ, അവന്റെ ജീവിതം വീണുടഞ്ഞത് ഓര്‍ക്കാതെ, അവന്റെ ഓര്‍മ്മകളില്‍ ഒരിറ്റു കണ്ണീര്‍ വീഴ്‌ത്താതെ, ഇനിയുള്ള ജീവിതകാലം ആ അച്ഛനും അമ്മയ്‌ക്കും ഉണ്ടാകുമോ? ഇക്കാര്യം എപ്പോഴെങ്കിലും പ്രോ ചാന്‍സലര്‍ ആയ ചിഞ്ചു റാണിയും മഹാ ചാന്‍സലര്‍ ആയ മുഖ്യമന്ത്രി പിണറായി വിജയനും ആലോചിക്കുമോ? സിദ്ധാര്‍ത്ഥന്റെ സ്ഥാനത്ത് നിങ്ങളുടെ മക്കളെ ഒരു നിമിഷമെങ്കിലും കണ്ടിരുന്നെങ്കില്‍ ഈ വാക്കുകള്‍ വരില്ലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലും സമയം കിട്ടിയില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഏതോ പോലീസുകാരന്‍ കൊടുത്ത ഫയലില്‍ ഒപ്പുവച്ചു കൊടുക്കാനുള്ള കാരുണ്യം അദ്ദേഹം കാട്ടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ദൗത്യം എസ്എഫ്ഐ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ ഉള്ളതാണെന്ന സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിന്റെ ആരോപണം മുഖവിലയ്‌ക്ക് തള്ളാന്‍ കഴിയുമോ? പ്ലാസ്റ്റിക് നട്ടെല്ലുള്ള, അഭിപ്രായങ്ങള്‍ മാറ്റിമാറ്റി പറയുന്ന വയനാട്ടിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കളിച്ച നാടകങ്ങള്‍ പൊതുജനങ്ങള്‍ കണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ പ്രധാന പരിപാടി ക്ലിഫ്ഹൗസിലെ മരപ്പട്ടിയെ പിടിക്കലാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ക്ലിഫ്ഹൗസില്‍ നേരത്തെയും മുഖ്യമന്ത്രിമാര്‍ താമസിച്ചിട്ടുണ്ട്. അങ്ങയുടെ പാര്‍ട്ടിയില്‍ പെട്ട ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും ഒക്കെ അവിടെയാണ് താമസിച്ചത്. അവരാരും മരപ്പട്ടിയെ കുറിച്ച് പരാതി പറയാനും മരപ്പട്ടിയെ പിടിക്കാനും നടന്നിട്ടില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെ മരപ്പട്ടി പോയിട്ട് ഈച്ചയ്‌ക്ക് പോലും കയറാന്‍ കഴിയാത്ത വിധം ജനസമുദ്രം ആയിരുന്നു. കാര്യം നടന്നാലും നടന്നില്ലെങ്കിലും എപ്പോഴും ചിരിച്ചുകൊണ്ട് ആര്‍ക്കും കത്ത് കൊടുക്കുന്ന എല്ലാവരുടെയും കാര്യങ്ങള്‍ പരിഹരിക്കുന്ന ജനകീയനായ മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയും അതിനുമുമ്പ് കെ. കരുണാകരനും ഒക്കെ അവിടെ താമസിച്ചിട്ടുണ്ട്. അങ്ങ് മരപ്പട്ടിയെ പിടിക്കുന്നതിനു പകരം ജനങ്ങളുടെ ജീവിതപ്രശ്നത്തില്‍ ഇടപെടാന്‍ ഇനിയെങ്കിലും സമയം കണ്ടെത്തണം. ഇല്ലെങ്കില്‍ ഇനിയും സുരക്ഷ കൂട്ടേണ്ടി വരും. ജനങ്ങള്‍ മന്ത്രിമാരെ തെരുവില്‍ കൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ടാകും. നിങ്ങള്‍ നടപടി എടുക്കാതിരുന്നത് കൊണ്ടാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയ ഗവര്‍ണര്‍ നടപടി എടുത്തത്.
ഒരു വിദ്യാര്‍ത്ഥിയുടെ സ്വപ്‌നങ്ങള്‍ ചവിട്ടി മെതിച്ച സര്‍വ്വകലാശാലയുടെ ആധികാരികള്‍ക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിച്ചു നിര്‍ത്തിയ ചിഞ്ചുറാണിക്കും പിണറായി വിജയനും എതിരെയാണ് കോടതി നടപടി വേണ്ടത്. വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്ത നടപടി സംസ്ഥാന സര്‍ക്കാരിനോട് കൂടിയാലോചിച്ചില്ല എന്നാണ് ചിഞ്ചുറാണിയുടെ പരാമര്‍ശം. ഒരു സംശയം, ആരാണ് വൈസ് ചാന്‍സലര്‍മാരുടെ നിയമനാധികാരി? ചാന്‍സലറായ ഗവര്‍ണര്‍. ഗവര്‍ണറുടെ ഇക്കാര്യത്തിലുള്ള അധികാരം പൂര്‍ണവും പരമവും ആണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി വളരെ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ആ അധികാരം പൂര്‍ണമായും ഉപയോഗപ്പെടുത്തിയല്ലേ ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്? സ്വന്തം സ്ഥാപനത്തിലെ ഒരു വിദ്യാര്‍ത്ഥി മരിച്ചിട്ട് 15 ദിവസത്തിലേറെ അനങ്ങാപ്പാറയായിരുന്ന വൈസ് ചാന്‍സലര്‍ക്കും കൊലപാതകം കണ്ടുകൊണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ചൂട്ടുപിടിച്ചു കൊടുത്ത ഡീനിനും എതിരെ നടപടിയെടുത്തത് മന്ത്രിണിക്ക് ഇഷ്ടമായില്ലെങ്കില്‍ നിയമപരമായി കഴിയുന്നത് ചെയ്യുകയാണ് വേണ്ടത്.
സിദ്ധാര്‍ത്ഥന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ കാണുക; ശരീരത്തിലെ മസിലുകള്‍ എല്ലാം തകര്‍ക്കപ്പെട്ടു. താടിയെല്ല് തകര്‍ത്തു. നട്ടെല്ലിന്റെ മുകള്‍ഭാഗം മുതല്‍ താഴെവരെ പരിക്ക്. തോളില്‍ ആഴത്തിലുള്ള രണ്ട് മുറിവ്. ശരീരത്തില്‍ പത്തിലധികം ചെറിയ മുറിവുകള്‍. നെഞ്ചില്‍ നീളത്തിലുള്ള കല്ലിച്ച പതിമൂന്ന് മുറിവുകള്‍. ബെല്‍റ്റിന് അടിച്ചത്, നെഞ്ചിന്റെ നടുഭിത്തിക്ക് കുറുകെ മാരകമായ ഒരു മുറിവ്. വയറ് കാലി. (ദിവസങ്ങള്‍ ഭക്ഷണം കഴിച്ചില്ലെന്ന് വ്യക്തം) കക്ഷത്തിന്റെ താഴെ വാരിയെല്ലില്‍ ഒന്നിലധികം ചെറുമുറിവുകള്‍. അടിവയറ്റിന്റെ മുന്‍വശത്ത് നീല കലര്‍ന്ന ചുമപ്പ് പാടുകള്‍. ചെറുകുടലിനും വന്‍കുടലിനും ഗുരുതര പരിക്ക്. ക്രൂരമായ പീഡനവും അതെ തുടര്‍ന്നു നടത്തിയ കൊലപാതകവുമാണ് ഇതെന്ന് ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകും. സ്ഥിരബുദ്ധിയുളള ആരും ചെയ്യുന്നതല്ല ഇത്. എസ്എഫ്ഐ എന്ന സംഘടനയില്‍ പണ്ട് മാന്യന്മാരായ സംഘടനാപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എല്ലാവരോടും ഒരേപോലെ പെരുമാറിയിരുന്ന സുരേഷ് കുറുപ്പും സി.പി ജോണും ഒക്കെ അടക്കമുള്ളവര്‍. അവരൊക്കെ ഇന്നും മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസ്സില്‍ കമ്മ്യൂണിസ്റ്റ് കാപാലികര്‍ എന്ന പേരില്‍ ഇടം പിടിക്കുന്നവരല്ല. എന്താണ് പുതിയ എസ്എഫ്ഐയുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം. അതിന് ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചും ഭീകര പ്രവര്‍ത്തനത്തിന്റെ ഉള്ളറകളെക്കുറിച്ചും മനസ്സിലാക്കണം.
ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനരീതി തന്നെ തങ്ങളുടെ സംഘടനയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെ ആവുമ്പോള്‍ മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികളിലേക്ക് കടന്നുകയറി അതില്‍ സ്വാധീനം സൃഷ്ടിച്ച് തങ്ങളുടെ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കാന്‍ പാകത്തില്‍ മാറ്റിയെടുക്കാന്‍ കഴിയണമെന്നതാണ്. അതിന്റെ ഭാഗമായി സിമി നിരോധിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രവര്‍ത്തകര്‍ കടന്നുവന്നത് സിപിഎമ്മിലേക്കും കോണ്‍ഗ്രസിലേക്കും ഒക്കെയാണ്. ഇസ്ലാമിക തീവ്രവാദത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഇഎംഎസിന്റെയും വിഎസ് അച്യുതാനന്ദന്റെയും കാലം കഴിഞ്ഞു. സിമിയുടെ മുന്‍ ഭാരവാഹി മുസ്ലിം ലീഗ് വഴി സിപിഎമ്മില്‍ എത്തി എംഎല്‍എയും മന്ത്രിയുമായി. മുഖ്യമന്ത്രിയുമായി വ്യക്തിബന്ധം സ്ഥാപിക്കാനും അദ്ദേഹവുമായി അടുപ്പം സൃഷ്ടിക്കാനും ഭരണ സംവിധാനത്തെ മുഴുവന്‍ ജിഹാദി അനുകൂലമാക്കി മാറ്റാനും ഈ മുന്‍ മന്ത്രിയുടെ ശ്രമങ്ങളും സ്വാധീനവും ഏറെ വലുതാണ്. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഓപ്പറേഷന്റെ ഫലമാണ് മലബാര്‍ മേഖലയിലെ അരക്ഷിതരായ സിമി ഭീകര സംഘടന പ്രവര്‍ത്തകര്‍ മുഴുവന്‍ വന്‍തോതില്‍ സിപിഎമ്മിലേക്ക് കുടിയേറിയത്. അതേസമയം തന്നെ കോണ്‍ഗ്രസിലും കുടിയേറിയ ചിലര്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ള പദവികളില്‍ എത്തിയെങ്കിലും പൂര്‍ണ്ണമായും സംഘടനയെ കൈപ്പിടിയില്‍ ഒതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എങ്ങനെയും അധികാരം നിലനിര്‍ത്തുക എന്ന മോഹവുമായി രണ്ടാംതവണയും മൂന്നാംതവണയും മുഖ്യമന്ത്രി സ്ഥാനമോഹവുമായി നടക്കുന്ന സിപിഎം രാഷ്‌ട്രീയ നേതൃത്വം ഇസ്ലാമിക തീവ്രവാദത്തിന് പൂര്‍ണമായി അടിമപ്പെട്ടു. സ്വന്തം കുടുംബത്തില്‍ കൂടി ജിഹാദികള്‍ക്ക് സ്വാധീനമുള്ളവര്‍ എത്തിയതോടെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായും ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തന്നെയാണുള്ളത്. സമീപകാല സംഭവവികാസങ്ങള്‍ ഇക്കാര്യം വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നതാണ്.
കേരളത്തില്‍ നിന്ന് എന്‍ഐഎ റെയ്ഡ് നടത്തി പൊക്കുമ്പോള്‍ മാത്രമാണ് ഭീകരസാന്നിധ്യം കേരള പോലീസ് പോലും അറിയുന്നത്. ഭരണസംവിധാനത്തില്‍ നടക്കുന്ന ടെന്‍ഡറില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളുടെ കരാറുകളും പരിശോധിച്ചാല്‍ ഇതിന്റെ പണം പോകുന്നത് ജിഹാദികളിലേക്ക് തന്നെയാണ് എന്നകാര്യം വ്യക്തമാകും. ഈ സംഘടന സംവിധാനത്തിലൂടെയാണ് എസ്എഫ്ഐയില്‍ ഇന്ന് ഇസ്ലാമിക ഭീകരര്‍ പിടിമുറുക്കിയിരിക്കുന്നത്. വളരെ വിജയകരമായി ലൗ ജിഹാദ് എസ്എഫ്ഐ നടപ്പാക്കുന്നു. ഞങ്ങളിലില്ല ഹൈന്ദവ രക്തം ഞങ്ങളിലില്ല ക്രൈസ്തവ രക്തം ഞങ്ങളുടേത് മുസ്ലിം രക്തം എന്ന നിലയിലേക്കാണ് എസ്എഫ്ഐ മാറിയിരിക്കുന്നത്. ഇതിന്റെ വ്യക്തമായ സൂചനയാണ് എകെജിയുടെ കൊച്ചുമകളുടെ വിവാഹം മതരഹിത വിവാഹം എന്നുപറഞ്ഞ് കല്യാണം കഴിച്ചു പോയതിനുശേഷം തട്ടമിട്ടു മൂടി ഇസ്ലാം ആക്കി മാറ്റിയത്. അതിനെതിരെ എത്ര എസ്എഫ്ഐക്കാര്‍ സിപിഎം കാര്‍ പ്രതികരിച്ചു?
ഇസ്ലാമിക ഭീകര സ്വാധീനം വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിലും വ്യക്തമാണ്. എസ്എഫ്ഐ അംഗത്വം എടുക്കില്ല എന്ന നിലപാട്, തട്ടമിട്ട സീനിയര്‍ കുട്ടികളോടൊപ്പം വാലന്റൈന്‍സ് ഡേയില്‍ നൃത്തം വെച്ച സംഭവം, അവരോട് സൗഹൃദം പുലര്‍ത്തുന്നു എന്ന ആരോപണം, ഇതിന്റെയൊക്കെ അടിസ്ഥാനത്തിലല്ലേ ശരീയത്ത് കോടതി സിദ്ധാര്‍ത്ഥന് വധശിക്ഷ വിധിച്ചത്. ഇത് കണ്ടുകൊണ്ടിരുന്ന ഡീനും ഹോസ്റ്റല്‍ വാര്‍ഡിനും മൃഗസമാനരായ സഹപാഠികളും കാരുണ്യമോ ദയയോ അര്‍ഹിക്കുന്നുണ്ടോ? അറക്കുന്നതിന് മുമ്പ് മൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കുന്ന അറവുകാരന്റെ കാരുണ്യം പോലുമില്ലാത്ത പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ഓര്‍ത്ത് തലകുനിയുന്നു. മരിച്ചുപോയവനെ വെറുതെ വിടാതെ വ്യാജ പരാതി എഴുതിയ സഖാവായ എസ്എഫ്ഐക്കാരിയെ കുറിച്ച് ഒന്നേ പറയാനുള്ളൂ, ജീവിക്കാന്‍ വേണ്ടി വേശ്യാവൃത്തിക്ക് പോകുന്നവര്‍ നിങ്ങളെക്കാള്‍ എത്രയോ ഭേദമാണ്. അവര്‍ ജീവിക്കാന്‍ വേണ്ടി പട്ടിണി ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് മാംസം വില്‍ക്കാന്‍ പോകുന്നത്. അവര്‍ക്കൊക്കെ ഒരവസരം കൊടുത്താല്‍ ജീവിതത്തില്‍ രക്ഷപ്പെടും നിങ്ങളോ? രാഷ്‌ട്രീയത്തിന് വേണ്ടി സ്വന്തം സഹപ്രവര്‍ത്തകനെ തല്ലിക്കൊന്നതിന് ഒരക്ഷരം മിണ്ടാതെ സാക്ഷ്യം വഹിച്ച ശേഷം അവനെ അപമാനിക്കാന്‍ വ്യാജ പരാതി കൊടുത്ത നിങ്ങളെക്കുറിച്ച് എന്തു പറയാന്‍.
സമയോചിതമായി നടപടിയെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ച നിലപാടല്ലേ ശരി. അതിനോടൊപ്പമാണ് സിദ്ധാര്‍ത്ഥന്റെ കുടുംബവും കേരളത്തിലെ പൊതുസമൂഹവും. ഇക്കാര്യത്തില്‍ രാഷ്‌ട്രീയം കൂട്ടിക്കലര്‍ത്തേണ്ടതില്ല. പ്രതികരണശേഷി നഷ്ടപ്പെട്ട, അവാര്‍ഡുകള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും വേണ്ടി നട്ടെല്ല് പണയപ്പെടുത്തിയ, സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കാത്തതില്‍ ആര്‍ക്കും ഇപ്പോള്‍ തീരെ സങ്കടമില്ല. കാരണം ആരും അത് പ്രതീക്ഷിക്കുന്നില്ല. കൊലപാതകത്തിന് ന്യായീകരണവുമായി രംഗത്തു വരാനുള്ള ശുഷ്‌കാന്തി ആരും കാട്ടിയിട്ടില്ല എന്നത് തന്നെ നല്ലത്. കേരളത്തിലെ സാംസ്‌കാരിക സാഹിത്യ നായകന്മാര്‍ക്ക് പുരസ്‌കാരങ്ങള്‍ക്കൊപ്പം ഒരുമുഴം കയറും നാണം മറയ്‌ക്കാനുള്ള ശീലയും കൂടി സാഹിത്യ അക്കാദമിയും സംസ്ഥാന സര്‍ക്കാരും നല്‍കണം. ഒരു കാര്യം ആവര്‍ത്തിച്ചുറപ്പിച്ചു പറയട്ടെ, ഗവര്‍ണര്‍ ആണ് ശരി എന്ന നിലപാടിലേക്ക് പൊതുസമൂഹം എത്തുന്നത് പ്രതിപക്ഷ നേതാവിനെയും അവരുടെ സംഘടനകളുടെയും പരാജയം കൂടിയാണ് എന്ന കാര്യം മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: