ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത പത്ത് ദിവസങ്ങളിലായി 12 സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. 29 പരിപാടികളില്‍ പങ്കെടുക്കും. തെലങ്കാന, തമിഴ്നാട്, ഒഡീഷ, ബംഗാള്‍, ബിഹാര്‍, ജമ്മു കശ്മീര്‍, ആസാം, അരുണാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് മോദിയെത്തുന്നത്.
ഇന്ന് തെലങ്കാനയില്‍ വിവിധ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് തമിഴ്നാട്ടില്‍ എത്തുന്ന അദ്ദേഹം ചെന്നൈയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. നാളെ ഒഡീഷയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തും. ആറിന് കൊല്‍ക്കത്തയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും, ഭാരസദില് പൊതുസമ്മേളനത്തില്‍ സംസാരിക്കും.
തുടര്‍ന്ന് ബിഹാറില്‍ എത്തുന്ന മോദി വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഏഴിന് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചശേഷം വൈകിട്ട് ദല്‍ഹിയില്‍ മീഡിയ ഇവന്റില്‍ പങ്കെടുക്കും. എട്ടിന് രാവിലെ ദല്‍ഹിയിലും വൈകിട്ട് ആസാമിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കമേങ്ങിലെ സേല തുരങ്കം തുറന്നുകൊടുക്കും. തുടര്‍ന്ന് ഇറ്റാനഗറില്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ബംഗാളിലെ സിലിഗുരിയിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. പത്തിന് ഉത്തര്‍പ്രദേശില്‍ വിവിധ പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. അടുത്ത ദിവസം ദല്‍ഹിയില്‍ നമോ ഡ്രോണ്‍ ദീദി, ലാക്പതി ദീദി പരിപാടികളില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹരിയാനയില്‍ ദ്വാരക എക്സ്പ്രസ് വേയുടെ ഒരുഘട്ടം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അദ്ദേഹം ഡിആര്‍ഡിഒയുടെ പരിപാടിയില്‍ പങ്കെടുക്കും.
12ന് രാവിലെ ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും. തുടര്‍ന്ന് രാജസ്ഥാനിലെ പൊഖ്റാനിലെത്തും. 13ന് മൂന്ന് സെമികണ്ടക്ടര്‍ പദ്ധതികള്‍ ഗുജറാത്തിലും ആസാമിലും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് മോദി ഈ ദിവസങ്ങളിലായി ഉദ്ഘാടനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: