ന്യൂദൽഹി: താന്‍ നല്‍കിയ അഭിമുഖത്തില്‍ ഗ്രാമങ്ങളില്‍ ഇനിയും വികസനം എത്തിയിട്ടില്ലെന്ന ഭാഗം മാത്രം വെട്ടിയെടുത്ത് കുപ്രചരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കളായ ഖാര്‍ഗെയും ജയറാം രമേശും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന് ഗാഡ്കരി വക്കീല്‍ നോട്ടീസയച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താനായി അഭിമുഖത്തിന്റെ ഒരു ഭാഗം വെട്ടിയെടുത്ത് കോണ്‍ഗ്രസിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഈ പോസ്റ്റ് കോണ്‍ഗ്രസ് സമൂഹമാധ്യമപേജില്‍ നിന്നും മൂന്ന് ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്നും ഖാര്‍ഗെയും ജയറാം രമേശും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്.
നിതിൻ ഗഡ്കരി ദ ലാലൻടോപ്പ് എന്ന സ്വകാര്യ മാധ്യമചാനലുമായി നടത്തിയ അഭിമുഖത്തിലെ വീഡിയോയിലെ ഒരു ഭാഗം മാത്രം എടുത്ത് തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ചതിനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോടും ജയറാം രമേശിനോടും നിതിന്‍ ഗാഡ്കരി മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാരതത്തിലെ ഉള്‍ഗ്രാമങ്ങളില്‍ വികസനം ഇല്ലെന്ന് നിതിന്‍ ഗാഡ്കരി അഭിമുഖത്തില്‍ ഒരു ഭാഗത്ത് പറയുന്നുണ്ട്. അതേ സമയം അഭിമുഖത്തിലെ മറ്റൊരു ഭാഗത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ എല്ലായിടത്തും കര്‍ഷകരെയും പാവങ്ങളെയും ഗ്രാമീണരെയും ഉയര്‍ത്താന്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഗ്രാമങ്ങളില്‍ വികസനമില്ലെന്ന് പറഞ്ഞ ഭാഗം മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ്.
മൂന്ന് ദിവസത്തിനുള്ളിൽ രേഖാ മൂലം മാപ്പ് പറയണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കും എന്നും ഗാഡ്കരി പറഞ്ഞു. ആശയക്കുഴപ്പവും അപകീർത്തിയും സൃഷ്ടിക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് കോൺഗ്രസ് നേതാക്കൾ തന്റെ അഭിമുഖത്തില്‍ നിന്നും ഒരു ഭാഗം മാത്രം എടുത്ത് പങ്കുവെച്ചിരിക്കുന്നതെന്നും നിതിന്‍ ഗാഡ്കരി ആരോപിക്കുന്നു.
“നിങ്ങളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ആയ എക്‌സിൽ നിന്നും മുകളിൽ സൂചിപ്പിച്ച പോസ്റ്റ് നീക്കം ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു കൊണ്ടുള്ള നിയമപരമായ നോട്ടീസാണിത്. ഏതെങ്കിലും സാഹചര്യത്തിൽ, ഈ നിയമ അറിയിപ്പ് ലഭിച്ച് 24 മണിക്കൂറിന് ഉള്ളിൽ ആ പോസ്റ്റ് നീക്കം ചെയ്യാതിരിക്കുകയോ , മൂന്ന് ദിവസത്തിനുള്ളിൽ എന്റെ കക്ഷിയോട് രേഖാമൂലം ക്ഷമാപണം അയക്കാതിരിക്കുകയോ ചെയ്യാത്ത പക്ഷം വിൽ, ക്രിമിനൽ നടപടികള്‍ സ്വീകരിക്കും” നിതിന്‍ ഗാഡ്കരി അയച്ച നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: