തുറവൂര്‍: തുറവൂരിലെ വാടക വീട്ടില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹതകള്‍ ഒഴിയുന്നില്ല. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജില്ലാ ബോംബ് സ്ക്വാഡ്, ഡ്വാഗ് സ്ക്വാഡ് എന്നിവയെത്തി പരിശോധന നടത്തി. സമീപത്തുള്ള വീടുകളുടെ പറമ്പുകളിലും പരിശോധിച്ചു.
കഴിഞ്ഞ ദിവസമാണ് ചേര്‍ത്തല അരീപ്പറമ്പ് സ്വദേശി റിട്ട. എസ്ഐ രമേശനും കുടുംബവും വാടകയ്ക്കു താമസിക്കുന്ന തുറവൂര്‍ മാടംഭാഗത്തു വീടിന്റെ പരിസരത്തു നിന്ന് 128 വെടിയുണ്ടകള്‍ കണ്ടെത്തിയത്. പട്ടണക്കാടു സ്വദേശി മനോജിന്റെ വീട്ടില്‍ മൂന്നുമാസം മുന്‍പാണ് രമേശന് താമസമാക്കിയത്. രമേശന്റെ പേരക്കുട്ടികള്‍ കളിക്കുന്നതിനിടയിലാണു വീടിനു പിന്നിലെ ചവറുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് ചെടിച്ചട്ടിയിലാക്കിയ നിലയില്‍ വെടിയുണ്ടകള്‍ കണ്ടത്. രമേശന് അറിയച്ചതനുസരിച്ച് പോലീസ് ഇവ സ്റ്റേഷനിലേക്കു കൊണ്ടുപോയി.
മനോജ് ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് വീട് തുറവൂര്‍ സ്വദേശിയില്‍ നിന്ന് വാങ്ങിയത്. ഈ വീട്ടിലും മറ്റും അന്യ സംസ്ഥാനക്കാള് മാറി മാറി വാടകയ്ക്ക് താമസിച്ചിരുന്നു. സാധാരണ ഇന്ത്യന്‍ നിര്‍മ്മിത തോക്കുകളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വലിയ തിരകളാണിതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ആര്, എന്തിന് ഇവിടെ എത്തിച്ചു എന്ന ചോദ്യം നിലനില്ക്കുന്നു.
തുറവൂര്‍ സ്വദേശിയായ വീടിന്റെ ആദ്യ ഉടമയെ പോലീസ് ചോദ്യം ചെ യ്തിരുന്നു. ഇയാള്‍ക്കെ ഇവിടെ ആരെക്കെ താമസിച്ചു എന്ന് കൃത്യമായി പറയാന്‍ കഴിയൂ. എന്നാല്‍ അന്യ സംസ്ഥാനക്കാരെ പാര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട രേഖകള്‍ ഉള്‍പ്പെടെ വാങ്ങി പോലീസില്‍ ഏര്പ്പിക്കേണ്ട ഉത്തരവാദിത്വം ഇയാള്‍ കാട്ടിയില്ലെന്നാണ് സൂചന.
തോക്കു ലൈസന്‍സുള്ളവരുടെ പട്ടിക പരിശോധിക്കുന്നതിനായി കളക്ടറെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പറമ്പില്‍ കൂടുതല്‍ വെടിയുണ്ടകള്‍ ഉണ്ടോ എന്ന് അറിയാന്‍ ജാമി എന്ന പേലീസ് നായയുടെ സഹായത്താേടെ പരിശോധന നടത്തി. ബോംബ് സ്ക്വാഡില്‍ എസ്ഐ മൈക്കിള്‍, ജോഷി, അനുരാജ്, റോയി മോന്, ഡോഗ് ഹാന്റര്‍ രാഹുല്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: