പ്രധാനമന്ത്രി മോദി ഇക്കുറിയും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നു തന്നെ മത്സരിക്കും. അമിത് ഷാ ആകട്ടെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും മാറ്റുരയ്ക്കും.
2019ല്‍ മോദി 4,79,505 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് വാരണാസി. അന്ന് മോദിയ്ക്ക് 6,74,664 വോട്ടുകള്‍ കിട്ടി. പ്രധാന എതിരാളി സമാജ് വാദി പാര്‍ട്ടിയിലെ ശാലിനി യാദവ് ആയിരുന്നു. അവര്‍ക്ക് ആകെ ലഭിച്ചത് 1,95159 വോട്ടുകള്‍ മാത്രം. മോദി അന്ന് 56.37 ശതമാനം വോട്ടുകള്‍ നേടി. ഇക്കുറി മോദിയ്ക്ക് എതിരാളികളേ ഇല്ലാത്ത സ്ഥിതിയാണ്. 2019നേക്കാള്‍ മോദിയുടെ ജനപ്രിയത ഏറെ ഉയര്‍ന്നിരിക്കുകയാണ്.
അമിത് ഷാ 2019ല്‍ റെക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലം. 5.57 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് റെക്കോഡോടെയാണ് അമിത് ഷാ ജയിച്ചത്. തൊട്ടടുത്ത് എതിരാളിയായ കോണ്‍ഗ്രസിന്റെ സി.ജെ. ചാവ്ഡയ്ക്ക് 3.37ലക്ഷം വോട്ടുകള്‍ മാത്രം കിട്ടിയപ്പോള്‍ അമിത് ഷാ 8.94 ലക്ഷം വോട്ടുകള്‍ സ്വന്തമാക്കി. അമിത് ഷായെ സംബന്ധിച്ചിടത്തോളവും ഈ മണ്ഡലത്തില്‍ എതിരാളിയില്ലാത്ത സ്ഥിതിയാണ്. അമിത് ഷായുടെ ജനപ്രിയതയുടെ ഗ്രാഫും 2019നേക്കാള്‍ ഏറെ മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: