ന്യൂദൽഹി: ഗോവയിലെ നേവൽ വാർ കോളേജിന്റെ പുതിയ കെട്ടിടം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മാർച്ച് 5 ന് ഉദ്ഘാടനം ചെയ്യും. നേവൽ വാർ കോളേജിന്റെ അത്യാധുനിക അഡ്മിൻ കം ട്രെയിനിംഗ് കെട്ടിടം പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് നാവികസേനയാണ് പ്രസ്താവനയിൽ പറഞ്ഞത്.
ചോള രാജവംശത്തിന്റെ സമുദ്രസാമ്രാജ്യത്തിന്റെ സ്മരണയ്‌ക്കായി ആധുനിക കെട്ടിടത്തിന് “ചോള” എന്ന് പേരിട്ടു. മിഡിൽ, സീനിയർ ലെവൽ ഓഫീസർമാർക്ക് വിപുലമായ പ്രൊഫഷണൽ സൈനിക വിദ്യാഭ്യാസം നൽകുന്നതിനായി 1988-ൽ ഐഎൻഎസ് കരഞ്ജയിലാണ് കോളേജ് ഓഫ് നേവൽ വാർഫെയർ സ്ഥാപിതമായത്. കോളേജ് 2010-ൽ നേവൽ വാർ കോളേജ് എന്ന് പുനർനാമകരണം ചെയ്യുകയും 2011-ൽ ഗോവയിലെ നിലവിലെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
ഉന്നത സൈനിക വിദ്യാഭ്യാസത്തിനായുള്ള മുൻനിര പ്രമുഖ സ്ഥാപനമെന്ന കാഴ്ചപ്പാടോടെ തന്ത്രപരവും പ്രവർത്തനപരവുമായ തലങ്ങളിൽ നേതൃത്വത്തിനായി സായുധ സേനയിലെ ഉദ്യോഗസ്ഥരെ സജ്ജമാക്കുക എന്നതാണ് കോളേജിന്റെ ദൗത്യം.
കോളേജ് ഒരു മാരിടൈം സെക്യൂരിറ്റി കോഴ്‌സും നടത്തുന്നുണ്ട്. അതിൽ ഇന്ത്യയുടെ സമുദ്ര അയൽപക്കത്ത് നിന്നുള്ള സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയെ പരിപോഷിപ്പിക്കുന്നതിന് ഇവരുമായി സഹകരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: