കട്ടക്ക്: സമാധാനം നിലനിൽക്കുമ്പോൾ മാത്രമേ വികസനം സാധ്യമാകൂവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബ്രഹ്മകുമാരികളുടെ സുവർണജൂബിലി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
കൂടാതെ രാജ്യത്ത് ആത്മീയബോധം പ്രചരിപ്പിക്കാൻ നിരവധി മതസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
“ഭൗതിക മോഹങ്ങൾ പരിമിതപ്പെടുത്തുമ്പോൾ മാത്രമേ നമുക്ക് യഥാർത്ഥ സന്തോഷം കൈവരിക്കാനാകുവെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.
സമാധാനം നിലനിൽക്കുമ്പോൾ മാത്രമേ വികസനം സാധ്യമാകൂ. ആളുകളെ അവരുടെ ജീവിതലക്ഷ്യം സാക്ഷാത്കരിക്കാനും സമാധാനത്തോടും ഐക്യത്തോടും കൂടി ജീവിതം നയിക്കാൻ അവരെ സഹായിക്കാനും ബ്രഹ്മകുമാരിമാർ പരിശ്രമിക്കുന്നുണ്ടെന്നും മുർമു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: