കോട്ടയം: ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ കേരളം വിട്ടു പോകുന്നതിന്റെ കാരണം സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തോടെ ജനങ്ങള്‍ക്ക് കൂടുതല്‍ മനസിലായെന്ന് സണ്‍ ഇന്ത്യ ഉപാധ്യക്ഷന്‍ അഡ്വ. തോമസ് മാത്യു തിരുവല്ല.
കുട്ടികള്‍ കേരളം വിടുന്നതിലുള്ള ആശങ്ക ബിഷപ്പ് പ്രകടിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് കാലം മാറിയത് ബിഷപ്പ് അറിഞ്ഞില്ലെന്നാണ്. കാലം മാറിയത് എങ്ങനെ എന്നുള്ളത് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തോടുകൂടി ഇത്രയും കാലം മനസിലാകാതിരുന്നവര്ക്ക് കൂടി മനസിലായി.
കേരളത്തിലെ മിക്ക കാമ്പസുകളും ഗുണ്ടാസംഘങ്ങളുടെ പിടിയിലാണ്. എസ്എഫ്ഐ വിദ്യാര്‍ത്ഥി സംഘടനയാണെങ്കിലും കാലങ്ങള്‍ക്കു മുമ്പ് വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ രാഷ്ട്രീയം തൊഴിലാക്കി മാറ്റിയവരാണ് ഹോസ്റ്റലുകള്‍ കയ്യടക്കുന്നത്. മറ്റു വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല, വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവുമില്ല. മിക്ക കോളജുകളിലും മയക്കുമരുന്ന് വ്യാപകമാണ്, മിക്സഡ് കോളജുകളില്‍ ഫ്രീ സെക്സും. കോളജിനുള്ളില്‍ എന്തു നടക്കുന്നു എന്ന് പുറത്ത് പറയാന്‍ വിദ്യാര്‍ത്ഥികള്‍ ഭയക്കുന്നു.
രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും ക്ലാസ് റപ്രസന്റേറ്റീവുമായ സിദ്ധാര്‍ത്ഥിനെ റാഗ് ചെയ്തു എന്ന് വിശ്വസിക്കാന്‍ കഴിയില്ല, പുതുതായി വരുന്ന വിദ്യാര്‍ത്ഥികളെയാണ് റാഗ് ചെയ്യാറുള്ളത്.
കോളജിനുള്ളിലെ ഗുണ്ടാസംഘത്തിന്റെ അപ്രീതിക്ക് കാരണമായതിന്റെ പേരില്‍ കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി മര്‍ദ്ദിച്ചു എന്നു വേണം കരുതാന്‍. കുറേക്കാലമായി കാമ്പസുകളില്‍ നിന്നും പുറത്തുവരുന്നതില്‍ ഏറെയും ക്രിമിനലുകളും മയക്കു മരുന്നിന്റെ അടിമകളുമാണ്. ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാമ്പസുകള്‍ ഗുണ്ടാത്താവളങ്ങളായി തുടരും.
പഠിക്കേണ്ട വിദ്യാര്‍ത്ഥികള്‍ കേരളം വിട്ടു പോകും. ഭാവി കേരളം ഈ ക്യാമ്പസുകളില്‍ വാര്‍ത്തെടുക്കുന്ന ക്രിമിനലുകളുടേതായിരിക്കും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: