ന്യൂഡല്‍ഹി: സര്‍വീസ് ഫീസ് സംബന്ധിച്ച തര്‍ക്കത്തില്‍ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളാണ് ഗൂഗിള്‍ വെള്ളിയാഴ്ച നീക്കം ചെയ്തത്.
ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പ് എന്നീ ആപ്പുകളാണ് പ്ലേസ്റ്റോറില്‍ നിന്ന് ഡിലീറ്റ് ചെയ്തത്. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഇതൊരു കനത്ത തിരിച്ചടിയായിരിക്കുമെന്ന് മാട്രിമോണിയല്‍ കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ പ്രതികരിച്ചു
.
‘ഞങ്ങളുടെ ആപ്പുകള്‍ ഓരോന്നായി ഇല്ലാതാക്കുന്നു. എല്ലാ മുന്‍നിര മാട്രിമോണി സേവനങ്ങളും ഇല്ലാതാക്കപ്പെടും എന്നാണ് ഇതിനര്‍ത്ഥം’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കമ്പനികളായ മാട്രിമോണി.കോം, ഇന്‍ഫോ എഡ്ജ് എന്നീ കമ്പനികള്‍ക്ക് പ്ലേ സ്റ്റോര്‍ നയം ലംഘിച്ചതിന് ആല്‍ഫബെറ്റ് നോട്ടീസ് അയച്ചു.
ഗൂഗിളിന്റെ നടപടിയെ തുടര്‍ന്ന് ഭാരത് മാട്രിമോണിയുടെ ഓഹരി 2.7% വരെ ഇടിഞ്ഞു. ഇന്‍ഫോ എഡ്ജിനും 1.5% നഷ്ടമുണ്ടായി. ആപ്പ് നീക്കം ചെയ്യുന്നത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന 200,000ലധികം ഇന്ത്യന്‍ ഡെവലപ്പര്‍മാരില്‍ 3% മാത്രമേ സേവന ഫീസ് നല്‍കേണ്ടതുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: