ബെംഗളൂരു: നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പുകള്‍ക്ക് വേണ്ടി 9.10 കോടി അനധികൃതമായി സമാഹരിച്ചതിന്റെ തെളിവുകള്‍ എന്‍ഐഎ കണ്ടെത്തി. ബെംഗളൂരു, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും പിഎഫ്‌ഐയില്‍ ചേര്‍ന്നവര്‍ക്ക് കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് യോഗങ്ങളുടെ മറവില്‍ ആയുധ പരിശീലനം നല്കിയതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
വെട്ടുകത്തിയും വാളും ഉപയോഗിച്ച് ആക്രമിക്കാന്‍ യുവാക്കളെ പഠിപ്പിച്ചു. പിഎഫ്‌ഐ നേതാക്കളും അംഗങ്ങളും ആക്രമിക്കപ്പെട്ടാല്‍ ഹിന്ദു നേതാക്കളെ ക്രൂരമായി കൊലപ്പെടുത്തി തിരിച്ചടിക്കാനും പിഎഫ്‌ഐ ആഹ്വാനം ചെയ്തിരുന്നു. ബെംഗളൂരു എന്‍ഐഎ കോടതിയില്‍ ഏഴു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക