Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആറളം ഫാമില്‍ മൂന്നിന് നടക്കേണ്ട ഓപ്പറേഷന്‍ എലിഫെന്റ് ദൗത്യം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 07:44 pm IST
in News
ആനപ്രതിരോധത്തിനായി വനം വകുപ്പധികൃതരുടെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ നടക്കുന്ന സോളാര്‍ വേലി നിര്‍മ്മാണം

ആനപ്രതിരോധത്തിനായി വനം വകുപ്പധികൃതരുടെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ നടക്കുന്ന സോളാര്‍ വേലി നിര്‍മ്മാണം

ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തില്‍ വര്‍ഷങ്ങളായി നാശം വിതച്ച് തമ്പടിച്ചുകിടക്കുന്ന കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാര്‍ച്ച് മൂന്നിന് തുരത്തിവിടാനുള്ള ഓപ്പറേഷന്‍ എലിഫെന്റ് ദൗത്യം വീണ്ടും പ്രതിസന്ധിയില്‍.

ഈ ദിവസങ്ങളില്‍ എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ ആറളം ഫാം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി. തിലകന്‍ ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ചു കലക്ടര്‍ ആന തുരത്തല്‍ നീട്ടി വെക്കാന്‍ നിര്‍ദേശിച്ചു ആറളം ഫാം, വനം അധികൃതര്‍ക്ക് കത്ത് നല്‍കിയതോടെയാണ് പ്രശ്‌നം വീണ്ടും പ്രതിസന്ധിയിലായത്.

കഴിഞ്ഞ 19 ന് എല്ലാ സജ്ജീകരണങ്ങളോടെയും ആനകളെ കാട്ടിലേക്ക് തുരത്താനുള്ള പദ്ധതി തയ്യാറാക്കുകയും ഇത് പ്രകാരം രാവിലെ ആന തുരത്തല്‍ ശ്രമം തുടങ്ങുകയും ചെയ്തു. എന്നാല്‍ പുനരധിവാസ മേഖലയില്‍ ആനകളെത്തുന്നതോടെ വലിയ അപകടമാണ് ഉണ്ടാവുക എന്ന വാദവുമായി ഏതാനും ചിലര്‍ പ്രതിഷേധവുമായെത്തിയതോടെ നടപടി നിര്‍ത്തിവെക്കുകയായിരുന്നു.

20 ന് സബ്കളക്ടറുടെ നേതൃത്വത്തില്‍ ഫാം, വനം, ടിആര്‍ഡിഎം, പൊലീസ് അധികൃതരുടെയും സംഘടനാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ 10 ദിവസത്തിനുള്ളില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ തൂക്കുവേലി നിര്‍മ്മിക്കാനും മാര്‍ച്ച് 3 ന് ആനതുരത്തല്‍ ദൗത്യം നടത്താനുമാണ് തീരുമാനിച്ചിരുന്നത്. ഇതിലാണ് വീണ്ടും തടസ്സം ഉണ്ടായിരിക്കുന്നത്.

ഇന്ന് രാവിലെ 11 ന് ഫാം ഓഫീസില്‍ സബ് കലക്ടര്‍ സന്ദീപ്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്യോഗസ്ഥ-ജനകീയ കമ്മറ്റി യോഗം വിശദമായ ചര്‍ച്ചകള്‍ നടത്തി തീരുമാനവും സ്ഥിതിഗതികളും കലക്ടറെ ധരിപ്പിക്കും. ആറളം ഫാം സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ആന തുരത്തല്‍ നടപടി നീട്ടിവയ്‌ക്കണമെന്നാണ് പ്രധമാധ്യപകന്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരുവിധ ആശങ്കയുടെയും സാഹചര്യം ഇല്ലെന്നാണ് ഫാം അധികൃതരുടെയും മറ്റു ബന്ധപ്പെട്ടവരുടെയും അഭിപ്രായം.

കഴിഞ്ഞ യോഗത്തിലും ഈ വിഷയം വന്നിരുന്നതാണ്. ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ എന്ന നിലയില്‍ എസ്എസ്എല്‍സി പരീക്ഷയ്‌ക്കു മുന്‍പേ തന്നെ കുട്ടികളെ കാമ്പസ്സില്‍ തന്നെയാണ് പാര്‍പ്പിക്കുന്നത്. തുരത്തല്‍ തുടങ്ങുന്നത് ഒഴിവുദിവസമായ ഞായറാഴ്ചയുമാണ്. കശുവണ്ടി വിളവെടുപ്പിന്റെ പ്രധാന സമയമെന്ന നിലയില്‍ ഇനിയും ആനകളെ തുരത്തല്‍ നീണ്ടുപോയാല്‍ അത് ഇപ്പോള്‍ത്തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഫാമിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ഫാമില്‍ ഒന്നും ശേഷിക്കാത്ത നിലവരുമെന്നും ഫാം തൊഴിലാളികളും പറയുന്നു. ഒരു മാസമാണ് സ്‌കൂള്‍ ആവശ്യപ്പെട്ട സമയമെന്നതും ഫാമിനെ ആശങ്കയിലാക്കുകയാണ്.

അതേസമയം കഴിഞ്ഞ 20 ന് നടന്ന യോഗത്തിലെ തീരുമാനപ്രകാരം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന സോളാര്‍ തൂക്കുവേലിയുടെ പ്രവര്‍ത്തി വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും. ഫാമില്‍ നിന്നും വന്യജീവി സങ്കേതത്തിലേക്ക് തുരത്തി വിടുന്ന ആനകള്‍ വീണ്ടും ഫാമിലേക്ക് പ്രവേശിക്കാതിരിക്കാനാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ 6 ലക്ഷത്തോളം രൂപ മുടക്കില്‍ 7 കിലോമീറ്റര്‍ താല്‍ക്കാലിക വൈദ്യുതി വേലി നിര്‍മ്മിച്ചത്.

Tags: kannurAralam FarmOperation Elephant missionDFO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.