കൊച്ചി: എറണാകുളം പുത്തന്‍വേലിക്കര പീഡനക്കേസിലെ പ്രതി വൈദികന്റെ ശിക്ഷയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. പള്ളി വികാരിയായിരുന്ന എഡ്വിന് ഫിഗറസിന് എറണാകുളം പോക്സോ കോടതി വിധിച്ച ജീവിതാന്ത്യം വരെയുള്ള തടവുശിക്ഷ ഹൈക്കോടതി 20 വര്‍ഷമായി കോടതി കുറച്ചു.
അതേസമയം കാലാവധി പൂര്‍ത്തിയാകാതെ ശിക്ഷയില്‍ ഇളവ് നല്‍കരുതെന്ന വ്യവസ്ഥ ഡിവിഷന് ബെഞ്ച് ഉത്തരവിലുണ്ട്. കേസിലെ ഒന്നാം പ്രതിയാണ് എഡ്വിന് ഫിഗറസ്. പതിനാലുകാരിയെ പത്തുവര്‍ഷം മുമ്പ് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
കേസിലെ രണ്ടാം പ്രതി, എഡ്വിന് ഫിഗറസിന്റെ സഹോദരന് സില്‍വര്‍സ്റ്റര്‍ ഫിഗറസിന്റെ ശിക്ഷ കോടതി റദ്ദാക്കി. ഒന്നാം പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് ഒരു വര്‍ഷത്തെ തടവുശിക്ഷയായിരുന്നു ഇയാള്‍ക്ക് പോക്സോ കോടതി വിധിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: