തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്കിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
എന്നാല്‍ 16 പേരില്‍ മൂന്നു പേര്‍ ഒഴികെ ബാക്കിയുള്ളവര്‍ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞവരും. രണ്ട് പേര്‍ 50 പിന്നിട്ടവരും. ഡിവൈഎഫ്‌ഐയെ തൃപ്തിപ്പെടുത്താന്‍ മലപ്പുറത്ത് മത്സരിക്കുന്ന വി. വസീഫ് മാത്രമാണ് കണക്ക് പ്രകാരം യുവാവ്.
കാസര്‍കോഡ് മത്സരിക്കുന്ന 74 വയസുള്ള എം.വി. ബാലകൃഷ്ണനാണ് ഗോവിന്ദന്റെ കണക്ക് പ്രകാരം സിപിഎമ്മിലെ ഏറ്റവും ‘പ്രായം കുറഞ്ഞ’ സ്ഥാനാര്‍ത്ഥി.
പത്തനംതിട്ടയിലെ ഡോ. തോമസ് ഐസക്കിന്റെ പ്രായം 72. തൊട്ടുപിന്നില്‍ എളമരം കരീം 71 വയസ്. ചാലക്കുടിയില്‍ മത്സരിക്കുന്ന രവീന്ദ്രനാഥിന് 69. വടകരയില്‍ കെ.കെ. ശൈലജ, പാലക്കാട് എ. വിജയരാഘവന്‍, കൊല്ലത്ത് മുകേഷ് എന്നിവര്‍ക്ക് 68 വയസ്. മന്ത്രി രാധാകൃഷ്ണന്‍ ഷഷ്ഠിപൂര്‍ത്തിയില്‍ എത്തിനില്‍ക്കുന്നു. പൊന്നാനിയില്‍ കെ.എസ്. ഹംസ (66), കണ്ണൂരില്‍ എം.വി. ജയരാജന്‍ (64), ആലപ്പുഴ എ.എം. ആരിഫ് (61), ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് (53), ആറ്റിങ്ങലില്‍ വി. ജോയ് (59)… ഇങ്ങനെ പോകുന്നു എം.വി. ഗോവിന്ദന്റെ യുവത്വങ്ങള്‍. സിപിഐയും പിന്നിലല്ല. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് 79 ഉം, വയനാട് ആനിരാജയ്‌ക്ക് 71 ഉം. തൃശ്ശൂരില്‍ മത്സരിക്കുന്ന വി.എസ്. സുനില്‍കുമാറിന് 57. മാവേലിക്കരയില്‍ എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം സി.എ. അരുണ്‍കുമാര്‍ മാത്രമാണ് സിപിഐയില്‍ പേരിനു വേണ്ടി യുവത്വമായിട്ടുള്ളത്. കോട്ടയത്ത് മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനും ആയി 71 വയസ്.
യുവാക്കളെ രംഗത്തിറക്കി ബി ടീമിനെ രംഗത്തുകൊണ്ടുവരുമെന്നാണ് ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സീറ്റ് നിര്‍ണയ ചര്‍ച്ചയില്‍ എം. സ്വരാജ്, മന്ത്രി മുഹമ്മദ് റിയാസ്, എ.എ. റഹീം എംപി, അഡ്വ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ നിരവധി പേരുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഇഷ്ടമില്ലാത്തവരെ ഒതുക്കാനും കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കാനുമുള്ള സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക