കൂളിംഗ് ഗ്ലാസിനോട് മമ്മൂട്ടിക്കുള്ള പ്രിയം പരസ്യമായ രഹസ്യമാണ്. അദ്ദേഹത്തിന്റെ കളക്ഷനിൽ വളരെ എക്സ്പെൻസീവ് ആയിട്ടുള്ള കണ്ണടകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഒപ്പം വർഷങ്ങൾ പഴക്കമുള്ളതും. അത്തരത്തിൽ മമ്മൂട്ടി കൂളിംഗ് ഗ്ലാസും ധരിച്ചെത്തുന്ന ഫോട്ടോകളും വീഡിയോകളും ഞൊടിയിട കൊണ്ട് ട്രെന്റിംഗ് ലിസ്റ്റിൽ ഇടംനേടാറുമുണ്ട്. എന്നാൽ മമ്മൂട്ടിയുടെ മുന്നിൽ വേറെ ആരെങ്കിലും കൂളിംഗ് ഗ്ലാസ് ധരിച്ചെത്തിയാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു രസകരമായ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി കമ്പനി നിര്‍മിച്ച കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ ദ കോര്‍ തുടങ്ങിയ സിനിമകളുടെ സക്സസ് മീറ്റ് നടന്നിരുന്നു. ഈ പരിപാടിയില്‍ നിന്നുമുള്ളതാണ് വീഡിയോ. അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവാവിന് മൊമന്‍റോ കൊടുക്കുകയാണ് മമ്മൂട്ടി. കൂളിംഗ് ഗ്ലാസ് ധരിച്ചായിരുന്നു ഇദ്ദേഹം വന്നത്. ഇത് ശ്രദ്ധിച്ച മമ്മൂട്ടി ഗ്ലാസ് ഊരാന്‍ തമാശയോടെ പറയുന്നുണ്ട്. ഒപ്പം ഇടിമേടിക്കും എന്ന ആംഗ്യവും. യുവാവ് ഗ്ലാസ് ഊരിയെങ്കിലും വീണ്ടും വയ്‌ക്കാന്‍ മമ്മൂട്ടി ആവശ്യപ്പെടുക ആയിരുന്നു. വേദിയില്‍ ചിരി നിമിഷം സമ്മാനിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.
Ikka 😂♥️pic.twitter.com/kJuaN5XFxp
— AB George (@AbGeorge_) February 29, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: