(ഗായത്രി ഉപാസനയുടെ ലളിതമായ വിധി തുടര്‍ച്ച)
ഗായത്രീമാതാവ്:
ഉപാസനക്കാധാരകേന്ദ്രം, മഹാപ്രജ്ഞ, ഋതംഭരാ ഗായത്രി ആണ്. അതിന്റെ പ്രതീകമായ ചിത്രം അലങ്കരിച്ചു പൂജാവേദിയില്‍ സ്ഥാപിക്കുകയും താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലി ആവാഹിക്കുകയും ചെയ്യേണ്ടതാണ്. സാധകന്റെ ഭാവനയ്ക്കനുരൂപമായി ഗായത്രിയുടെ ശക്തി അവിടെ അവതരിച്ചു സ്ഥിതിചെയ്തിരിക്കുന്നുവെന്ന് ഭാവന ചെയ്യുക.
ഓം ആയാതു വരദേ ദേവി
ത്ര്യക്ഷരെ ബ്രഹ്മവാദിനി
ഗായത്രിച്ഛന്ദസാം മാതഃ
ബ്രഹ്മയോനേ നമോ ളസ്തു തേ
ഓം ശ്രീ ഗായത്രൈ്യ നമഃ
ആവാഹയാമി,സ്ഥാപയാമി,ധ്യായാമി
തതോ നമസ്കാരം കരോമി
പഞ്ചോപചാരപൂജ
ഗായത്രീമാതാവിനേയും ഗുരുസത്തയേയും ആവാഹിച്ചു നമിച്ചതിനുശേഷം ദേവപൂജനത്തില് ഘനിഷ്ടസ്ഥാപനാഹേതുവായി പഞ്ചോപചാരപൂജനം ചെയ്യപ്പെടുന്നു. ഇതു വിധിപ്രകാരം നടത്തുക.
ജലം, അക്ഷതം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം പ്രതീകരൂപമായി ആരാധ്യദേവതാസമക്ഷം സമര്‍പ്പിക്കുക. ഓരോന്നായി ഈ അഞ്ചു കൂട്ടവും ഒരു ചെറിയ തട്ടകത്തില്‍ സമര്‍പ്പിക്കുക.
ജപം:
ഗായത്രീമന്ത്രജപം കുറഞ്ഞതു മൂന്നു മാല, അതായത് ഉദ്ദേശം പതിനഞ്ചുമിനിട്ടുനേരം നിയമേന ചെയ്യണം. കൂടുതല്‍ ചെയ്താല്‍ ഉത്തമം. ചുണ്ടുകള്‍ ചലിക്കട്ടെ എന്നാല്‍ ശബ്ദം വളരെ മന്ദമായിരിക്കണം. അടുത്തിരിക്കുന്ന വ്യക്തിക്കുപോലും കേള്‍ക്കാന്‍ സാധിക്കാത്ത വിധത്തില്‍.
ഓം ഭൂര്ഭുവഃ സ്വഃ
തത്സവിതുര്‍വരേണ്യം
ഭര്ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
ഇപ്രകാരം മന്ത്രം ഉച്ചരിച്ചു മാലതിരിക്കുകയും നമ്മള് നിരന്തരം പവിത്രരായിക്കൊണ്ടിരിക്കുകയാണ് എന്നും ദുര്‍ബുദ്ധി മാറി സദ്ബുദ്ധിയുണ്ടാകുന്നുവെന്നും ഭാവിക്കുകയും വേണം. (മാല ഉപയോഗിക്കുന്നുണ്ടെങ്കില്‍ നടുവിരല്‍, മോതിരവിരല്‍, തള്ളവിരല്‍ എന്നിവ ഉപയോഗിച്ച് മാലയുടെ മണി ഓരോന്നായി മുന്നോട്ടു നീക്കാം, മാലയില്‍ 108 മണിയും ഒരു സുമേരുവുമാണ് ഉണ്ടാകുക. സുമേരു മറികടക്കാതെ അതെത്തുമ്പോള്‍ നെറ്റിയിലും കണ്ണിലും തൊടുവിച്ച് മാല തിരിച്ചു കറക്കാന്‍ തുടങ്ങണം. മാലയില്ലാത്തവര്‍ സമയം നോക്കി ജപിച്ചാല്‍ മതി.
ധ്യാനം:
മനസ്സിനെ ധ്യാനത്തില്‍ നിയോഗിക്കണം. സാകാരധ്യാനത്തില് ഗായത്രീ മാതാവിന്റെ തണലില്‍ ഇരിക്കുന്നതായും മാതാവിന്റെ ലാളനയോടുകൂടിയ സ്നേഹം നിരന്തരം നമുക്കു ലഭിക്കുന്നതായും ഭാവന ചെയ്യണം.
നിരാകാര ധ്യാനത്തില്‍ ഗായത്രീയുടെ ദേവതയായ സൂര്യന്റെ (സവിതാവിന്റെ) പ്രഭാതകാലത്തെ സുവര്‍ണകിരണങ്ങള്‍ ശരീരത്തില്‍ പതിയുന്നുവെന്നും ശരീരത്തില്‍ ശ്രദ്ധപ്രജ്ഞനിഷ്ഠാ രൂപത്തില്‍ അനുഗ്രഹം ചൊരിയപ്പെടുന്നതായുമുള്ള ഭാവന പുഷ്ടിപ്പെടുത്തുകയും വേണം. ജപവും ധ്യാനവും സമന്വയിപ്പിക്കുന്നതുകൊണ്ടു മാത്രമേ ചിത്തം ഏകാഗ്രമാകുകയുള്ളൂ.
ആരതി ദീപാരാധന
ഗായത്രീമാതാവിന്റെ ചിത്രത്തിനു മുന്നിലിരുന്നാണ് ഉപാസന ചെയ്യുന്നതെങ്കില്‍ ജപധ്യാന ശേഷം ഒരു ദീപമോ കര്‍പ്പൂരമോ കത്തിച്ച് ആരതി ഉഴിയാം. താഴെപ്പറയുന്ന മന്ത്രം ചൊല്ലുക.
ഓം യം ബ്രഹ്മവേദാന്തവിദോ വദന്തി
പരമം പ്രധാനം പുരുഷം തഥാന്യേ
വിശ്വോദ്ഗതേ കാരണമീശ്വരം വാ
തസ്മൈ നമോ വിഘ്നവിനാശനായ
ഓം യം ബ്രഹ്മാവരുണേന്ദ്രരുദ്രമരുതഃ
സ്തുന്വന്തി ദിവൈ്യഃ സ്തവൈഃ, വേദൈഃ
സാംഗപദക്രമോപനിഷദൈഃ, ഗായന്തി യം സാമഗാഃ
ധ്യാനാവസ്ഥിതതദ്ഗതേന മനസാ
പശ്യന്തി യം യോഗിനോ
യസ്യാന്തം ന വിദുഃ സുരാസുരഗണാഃ
ദേവായ തസ്മൈ നമഃ
പ്രാര്‍ത്ഥന
ഓം സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം,
ന്യായേന മാര്‍ഗ്ഗേണ മഹീം മഹിശാഃ
ഗോബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
സര്‍വേ ഭവന്തു സുഖിനഃ, സര്‍വേ സന്തു നിരാമയാഃ
സര്‍വേ ഭദ്രാണി പശ്യന്തു, മാ കശ്ചിദ് ദുഃഖമാപ്നുയാത്
ശ്രദ്ധാം മേധാം യശഃ പ്രജ്ഞാം, വിദ്യാം പുഷ്ടിം ശ്രീയം ബലം
തേജ ആയുഷ്യമാരോഗ്യം,
ദേഹി മേ ഹവ്യവാഹനം
ഓം അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: