സമയം വളരെ ആയി. കുടിലില്‍ എത്തിയപ്പോഴേയ്ക്കും ഇരുട്ടായി. ആ ഇരുട്ടില്‍ രാവ് വളരെ ആകുവോളം ഇപ്രകാരം ചിന്തിച്ചുകൊണ്ടിരുന്നു: മനുഷ്യന് നന്മചെയ്ത്; മനുഷ്യനെ സേവിച്ച; മനുഷ്യരുമൊത്തു സഹവസിച്ചു; അവന് ഉന്നതി വരുത്തി, ഇങ്ങനെ ചിന്തിക്കുന്നത് ജാതിപരമായ പക്ഷപാതമല്ലേ? ഇത് സങ്കുചിതമായ വീക്ഷണമല്ലേ? സദ്ഗുണങ്ങളെ മുന്‍നിര്‍ത്തി മാത്രമേ അവനെ ശ്രേഷ്ഠനായി കരുതാവൂ. അല്ലാത്തപക്ഷം അവന് വന്യജീവികളേക്കാള്‍ ദുഷ്ടനാണ്. നമ്മുടെ വീക്ഷണം മനുഷ്യന്റെ പ്രശ്നങ്ങളിലായി മാത്രം ഒതുങ്ങിനില്ക്കുന്നതെന്താണ്? നമ്മുടെ വിവേകം മനുഷ്യേതര ജീവികളുമായി ആത്മീയത്വം പുലര്‍ത്താനും അവയുടെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളാനും മുതിരാത്തതെന്താണ്? നാം മാനവസമുദായത്തിലെ മാത്രം അംഗങ്ങളാണെന്നു കരുതാതെ, വിശ്വസമുദായത്തിലെ അംഗമാണെന്നു കരുതാത്തതെന്താണ്?
ഈ ചിന്തകളില്‍ രാത്രി കഴിഞ്ഞുപോയി. ചിന്തകളുടെ തീവ്രമായ സമ്മര്‍ദ്ദം നിമിത്തം ഉറക്കത്തിനു ഭംഗംവന്നുകൊണ്ടിരുന്നു. കുറേ സ്വപ്നങ്ങളും കണ്ടു. ഓരോ സ്വപ്നത്തിലും വിഭിന്ന ജീവജന്തുക്കളുമായി ക്രീഡാവിനോദങ്ങളും സ്നേഹസല്ലാപങ്ങളും, ചെയ്യുന്നതായാണ് കണ്ടത്. നമ്മിലെ ചൈതന്യം വ്യത്യസ്തജീവികളുമായി, സ്വജനങ്ങളോടെന്നവണ്ണം അടുപ്പം അനുഭവിക്കുന്നുവെന്നായിരുന്നു ഇതിന്റെയെല്ലാം സാരം. ഇന്നത്തെ സ്വപ്നങ്ങള്‍ വളരെ ആനന്ദദായകമായിരുന്നു. ഒരു ചെറിയ സ്ഥലത്തുനിന്നും മുമ്പോട്ടുപോയി, വിശാലവും വിസ്തൃതവുമായ സ്ഥലം തന്റെ കേളീരംഗമാക്കാന്‍ ആത്മാവ് ഉദ്യമിക്കയാണെന്ന പ്രതീതി ഉളവായി. കുറേ ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടുത്തെ വിജനത്വം വളരെ നീരസമായി തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരിടവും വിജനമായി കാണാനില്ലെന്നായി. എങ്ങും വിനോദ പ്രിയരായ കളിത്തോഴന്മാരാണ്, സഹചാരികളാണ്. അവര്‍ മനുഷ്യരെപ്പോലെ സംസാരിക്കുന്നില്ലെങ്കില്‍ തന്നെയും, ഈ സഹചാരികളുടെ ഭാവനകള്‍ മനുഷ്യനെ അപേക്ഷിച്ച് വളരെ അധികം ഉത്കൃഷ്ടമാണ്. ഇങ്ങനെയുള്ള പ്രദേശത്ത് താമസിക്കുമ്പോള്‍ മുഷിച്ചിലിന്റെ പ്രശ്നമേ ഇല്ലെന്നായി.
ഉദ്ദിഷ്ടകാര്യത്തിന്റെ പ്രതീക്ഷ
ഭക്ഷണം ലഘുവായാല്‍ ഉറക്കവും കുറയും. ഇപ്പോള്‍ പഴങ്ങള്‍ കുറവാണ്, എന്നാല്‍ പച്ചക്കറിസാധനങ്ങളില് നിന്നും പഴങ്ങളുടെ സാത്വികഫലം കിട്ടുന്നുണ്ട്. സസ്യാഹാരംമാത്രം കഴിക്കുകയാണെങ്കില്‍ സാധകന്മാര്ക്ക് നാലഞ്ചുമണിക്കൂര്‍ നേരത്തെ ഉറക്കം പര്യാപ്തമാണ്. ശീതകാലത്തെ രാത്രികള്‍ക്ക് ദൈര്‍ഘ്യം കൂടുതലാണ്. ഉറക്കം വേഗം പൂര്‍ത്തിയാകും. ഇന്നു മനസ്സു കുറേ ചഞ്ചലമായിരുന്നു. ഈ സാധന എന്നു പൂര്‍ത്തിയാകും? എപ്പോള്‍ ലക്ഷ്യം പ്രാപിക്കും? എപ്പോഴേയ്ക്കു സഫലീകൃതമാകും? ഇങ്ങനെയുള്ള ചിന്തകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ചിന്തകളുടെ കുരുക്കും എത്ര വിചിത്രമാണ്? അവയുടെ അലകളുയരുമ്പോള് ശാന്തിയാകുന്ന നൗക ആടാന്‍ തുടങ്ങും. ഈ ചിന്താപ്രവാഹത്തില്‍ ഭജനവും ധ്യാനവും ശരിയാകാതെയായി. ചിത്തത്തിനുന്മേഷമില്ലാതെയായി. ഈ മുഷിച്ചില് മാറ്റാനായി കുടിലിനുവെളിയില്‍ വന്നു ഉലാത്തുവാന്‍ തുടങ്ങി. മുന്നോട്ടുപോകണമെന്നു തോന്നി. കാലുകള്‍ നീങ്ങി. തണുപ്പു കലശലായിരുന്നു. എന്നാല്‍ ഗംഗാമാതാവിന്റെ മടിയില്‍ പോയി ഇരിക്കാനുള്ള മധുരോദാരമായ ആകര്്ഷണത്തില് ആരാണു തണുപ്പിനെ വകവയ്ക്കുക? തീരത്തോടു ചേര്‍ന്നു കിടന്ന ഒരു കല്ല് വെള്ളത്തില്‍ വളരെ ആഴത്തിലേക്കിറങ്ങി കിടന്നിരുന്നു. എനിക്ക് ഇരിക്കാനിഷ്ടപ്പെട്ട സ്ഥാനമതായിരുന്നു. കമ്പിളി പുതച്ചു അതിന്റെ പുറത്തുപോയി ഇരുന്നു. ആകാശത്തേക്ക് നോക്കിയപ്പോള്‍ സമയം രണ്ടുമണി ആയതായി നക്ഷത്രങ്ങളെക്കണ്ടു മനസ്സിലാക്കി.
വളരെനേരം ഇരുന്നപ്പോള്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങി. ഗംഗയുടെ കളകള ഹരഹരനാദം പോലും, തൊട്ടിലിലാട്ടുമ്പോഴും ഊഞ്ഞാലാടുമ്പോഴും ശരീരത്തിനുണ്ടാകുന്ന സുഖാനുഭൂതിപോലെ, മനസ്സിനു ഏകാഗ്രത പകരാന്‍ സമര്ത്ഥമായിരുന്നു. കുട്ടികളെ തൊട്ടിലിലിട്ടു ആട്ടുമ്പോള്‍ ശരീരസുഖത്തോടൊപ്പം(കുട്ടികള്‍ക്ക്) ഉറക്കവും വന്നു ചേരുന്നു. ഇവിടുത്തെ ജലധാരയുടെ കളകളനാദം വാത്സല്യമയിയായ മാതാവ് തൊട്ടിലാട്ടി, താരാട്ടുപാടി ഉറക്കുമ്പോഴത്തെ അനുഭൂതി ഉളവാക്കിയിരുന്നു. അത്രയ്ക്കു സൗമ്യത നിറഞ്ഞതാണ്, ഇവിടുത്തെ അന്തരീക്ഷം. ചിത്തത്തിനു ഏകാഗ്രത പകരാന്‍ നാദബ്രഹ്മത്തോടും കിടപിടിക്കുന്നതായിരുന്നു, ഈ ധ്വനിതരംഗങ്ങളുടെ കളകളനാദം. മനസ്സിനു വിശ്രമം ലഭിച്ചു; ശാന്തമായി; മയക്കംവന്നു; കിടക്കണമെന്നുള്ള തോന്നലായി. കാല്‍മുട്ടുകള്‍ വയറ്റത്തു ചേര്‍ത്തുവച്ചു. കമ്പിളിതന്നെ വിരിപ്പും പുതപ്പുമാക്കി ഉപയോഗിച്ചു. പതുക്കെപ്പതുക്കെ ഉറക്കവും വന്നുതടങ്ങി. താഴത്തെ കല്ലിന്റെ ആത്മാവ് സംസാരിക്കുകയാണെന്നു തോന്നി. അതിന്റെ ശബ്ദം കമ്പിളിതുളച്ച് ചെവിയിലൂടെ ഹൃദയത്തിലേയ്ക്കു പ്രവേശിച്ചു തുടങ്ങി. മയക്കമായിരുന്നതിനാല് മനസ്സു സശ്രദ്ധം കേട്ടുകൊണ്ടിരുന്നു.
കുട്ടികളെ തൊട്ടിലിലിട്ടു ആട്ടുമ്പോള്‍ ശരീരസുഖത്തോടൊപ്പം(കുട്ടികള്‍ക്ക്) ഉറക്കവും വന്നു ചേരുന്നു. ഇവിടുത്തെ ജലധാരയുടെ കളകളനാദം വാത്സല്യമയിയായ മാതാവ് തൊട്ടിലാട്ടി, താരാട്ടുപാടി ഉറക്കുമ്പോഴത്തെ അനുഭൂതി ഉളവാക്കിയിരുന്നു. അത്രയ്ക്കു സൗമ്യത നിറഞ്ഞതാണ്, ഇവിടുത്തെ അന്തരീക്ഷം. ചിത്തത്തിനു ഏകാഗ്രത പകരാന്‍ നാദബ്രഹ്മത്തോടും കിടപിടിക്കുന്നതായിരുന്നു, ഈ ധ്വനിതരംഗങ്ങളുടെ കളകളനാദം. മനസ്സിനു വിശ്രമം ലഭിച്ചു; ശാന്തമായി; മയക്കംവന്നു; കിടക്കണമെന്നുള്ള തോന്നലായി. കാല്‍മുട്ടുകള്‍ വയറ്റത്തു ചേര്‍ത്തുവച്ചു. കമ്പിളിതന്നെ വിരിപ്പും പുതപ്പുമാക്കി ഉപയോഗിച്ചു. പതുക്കെപ്പതുക്കെ ഉറക്കവും വന്നുതുടങ്ങി.
താഴത്തെ കല്ലിന്റെ ആത്മാവ് സംസാരിക്കുകയാണെന്നു തോന്നി. അതിന്റെ ശബ്ദം കമ്പിളിതുളച്ച് ചെവിയിലൂടെ ഹൃദയത്തിലേയ്ക്കു പ്രവേശിച്ചു തുടങ്ങി. മയക്കമായിരുന്നതിനാല് മനസ്സു സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. കല്ലിന്റെ ആത്മാവ് പറഞ്ഞു തുടങ്ങി: അല്ലയോ സാധകാ ആത്മാവില്‍ ആനന്ദം തോന്നുന്നില്ലേ, നിനക്ക്? അത് കൊണ്ടാണോ സിദ്ധിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നത്? ഭക്തിഭാവനയിലെ ആനന്ദം, ഭഗവദ്ദര്ശനത്തേക്കാള് കുറവാണോ? ലക്ഷ്യപ്രാപ്തിയേക്കാള് ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ ആനന്ദം കുറവാണോ? കര്‍മ്മത്തിന്റെ മാധുര്യം കര്മ്മഫലത്തേക്കാള് കുറവാണോ?
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: