ദീപം കൊളുത്തുമ്പോള്‍ ചൊല്ലാവുന്ന മന്ത്രങ്ങള്‍:
ശിവം ഭവതു കല്യാണം
ആരോഗ്യം സുഖസമ്പദാ
മമ ബുദ്ധി പ്രകാശായ ദീപോ
ജ്യോതിര്‍നമോസ്തുതേ
ഓം അഗ്നേ നയ സുപഥാ രായേ,
അസ്മാന്‍ വിശ്വാനി ദേവ വയുനാനി വിദ്വാന്‍;
യുയോധ്യസ്മജ്ജുഹുരാണമേനോ,
ഭൂയിഷ്ഠാം തേ നമളഉക്തിം വിധേമ
ചന്ദനത്തിരിയും കത്തിക്കുക.
ഫോട്ടോയുടെ മുന്നില്‍ വിളക്ക് വെച്ച് ഇരിക്കുക. മൊന്തയിലെ വെള്ളം ഫോട്ടോക്ക് സമീപത്ത് വെക്കുക.ഒരു ഗ്ലാസ് വെള്ളവും സ്പൂണും ഇരിക്കുന്നതിനടുത്ത് വെക്കുക. കല്‍ക്കണ്ടം, പൂവ്, അക്ഷതം (മഞ്ഞ അരി), ചന്ദനം ഇരിക്കുന്നതിനടുത്ത് വെക്കുക.
ഷട്കര്‍മ്മം:
ശരീരവും മനസ്സും പവിത്രമാക്കാന്‍ ചെയ്യപ്പെടുന്നത്.
പവിത്രീകരണം:
ഇടത്തെ കയ്യില്‍ വെള്ളമെടുത്ത് അതിനെ വലതുകൈകൊണ്ടു അടച്ചുപിടിച്ച് മന്ത്രോച്ചാരണസഹിതം ആ ജലം ശിരസ്സിലും ശരീരത്തും തളിക്കണം.
ഓം അപവിത്രഃ പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോളപിവാ
യഃ സ്മരേത് പുണ്ഡരീകാക്ഷം
സാ ബാഹ്യാഭ്യന്തരഃ ശുചിഃ
ഓം പുനാതു പുണ്ഡരീകാക്ഷഃ
പുനാതു പുണ്ഡരീകാക്ഷഃ, പുനാതു
ആചമനം:
വാക്കും മനസ്സും അന്തഃകരണവും ശുദ്ധീകരിക്കുവാന്‍ ഓരോ സ്പൂണ്‍ ജലം ഓരോ മന്ത്രത്തോടെപ്പം ആചമനം ചെയ്യണം.
ഓം അമൃതോപസ്തരണമസി സ്വാഹാ
ഓം അമൃതാപിധാനമസി സ്വാഹാ
ഓം സത്യം യശഃ ശ്രീര്‍മയി
ശ്രീഃ ശ്രയതാം സ്വാഹാ
ശിഖാസ്പര്‍ശനവും വന്ദനവും:
ശിഖാ (കുടുമ) സ്ഥാനത്തെ സ്പര്‍ശിച്ചുകൊണ്ട് ഇപ്രകാരം ഭാവന ചെയ്യുക ‘ഗായത്രിയുടെ ഈ പ്രതീകം വഴി സദാ സദ്‌വിചാരം മാത്രം ഇവിടെ നിലനില്‍ക്കട്ടെ’.
താഴെ പറയുന്ന മന്ത്രം ചൊല്ലുക
ഓം ചിദ്രൂപിണി മഹാമായേ,
ദിവ്യ തേജഃ സമന്വിതേ
തിഷ്ഠദേവി ശിഖാമധ്യേ
തേജോവൃദ്ധിം കുരുഷ്വമേ
പ്രാണായാമം: ശ്വാസത്തെ പതുക്കെ ദീര്‍ഘമായി അകത്തേയ്‌ക്കു വലിച്ചു നിര്‍ത്തുകയും പുറത്തേക്കു വിടുകയും ചെയ്യുന്നതാണ് പ്രാണായാമം. ശ്വാസം അകത്തേയ്‌ക്കു വലിക്കുന്ന സമയത്ത് ഇപ്രകാരം ഭാവന ചെയ്യുക
‘പ്രാണശക്തി, ശ്രേഷ്ഠത, ശ്വാസം വഴി അകത്തേയ്‌ക്കു വലിക്കപ്പെടുന്നു’എന്ന്. ശ്വാസം പുറത്തേയ്‌ക്കു വിടുന്ന സമയത്തു ഭാവന ചെയ്യുക, ‘നമ്മുടെ ദുര്‍ഗുണങ്ങളും ദുഷ്പ്രവൃത്തികളും ദുര്‍വിചാരങ്ങളും ഈ ശ്വാസത്തില്‍കൂടി പുറത്തേയ്‌ക്കു പോകുന്നു’.
ഓം ഭൂഃ ഓം ഭുവഃ ഓം സ്വഃ ഓം മഹഃ
ഓം ജനഃ ഓം തപഃ ഓം സത്യം
ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
ഓം ആപോ ജ്യോതിരസോളമൃതം
ബ്രഹ്മഃ ഭൂര്‍ഭുവഃ സ്വഃ ഓം
ന്യാസം:
എല്ലാ ശരീരാവയവങ്ങളേയും പവിത്രമാക്കുകയും ആന്തരികചൈതന്യത്തെ ഉണര്‍ത്തുകയും ചെയ്യുകയെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. ദേവപൂജനം പോലുള്ള ശ്രേഷ്ഠകൃത്യം ചെയ്യുവാന്‍ ഇതു സഹായകമാകുന്നു. ഇടത്തെ ഉള്ളംകയ്യില്‍ ജലമെടുത്തു വലത്തെ കൈപ്പത്തിയിലെ അഞ്ചു വിരലറ്റങ്ങള്‍ അതില്‍ മുക്കി താഴെ പറയുന്ന സ്ഥാനങ്ങളെ മന്ത്രങ്ങള്‍ ചൊല്ലി സ്പര്‍ശിക്കുക
ഓം വാങ്‌മേ ആസ്യേളസ്തു. (മായ)
ഓം നസോര്‍മേ പ്രാണോളസ്തു.
(രണ്ട് നാസാപുടങ്ങള്‍)
ഓം അക്ഷ്‌ണോര്‍മേ ചക്ഷുരസ്തു.
ഓം കര്‍ണ്ണയോര്‍മേ ശ്രോത്രമസ്തു
(രണ്ടു ചെവികള്‍)
ഓം ബാഹ്വോര്‍മേ ബലമസ്തു
(രണ്ടു കൈകള്‍)
ഓം ഊര്‍വ്വോര്‍മേ ഓജോളസ്തു
(രണ്ടു തുടകള്‍)
ഓം അരിഷ്ടാനിമേളങ്ഗാനി
തനൂസ്തന്വാ മേ സഹസന്തു
(ശരീരം മുഴുവന്‍)
പൃഥ്വീപൂജനം:
ഭൂമാതാവിനെ പൂജിക്കുന്നതോടൊപ്പം സന്താനങ്ങളെന്ന നിലയില്‍ ആ മാതാവിന്റെ സംസ്‌കാരങ്ങള്‍ നമുക്കു ലഭിക്കുന്നുവെന്നു സങ്കല്പിക്കുക.
ഒരു സ്പൂണ്‍ ജലം ഭൂമിയില്‍ ഒഴിക്കുക. മന്ത്രം ചൊല്ലിക്കൊണ്ട്
പൃഥ്വീമാതാവിനെ കൈകൊണ്ടു തൊട്ടു നമസ്‌കരിക്കുക.
ഓം പൃഥ്വി! ത്വയാ ധൃതാ ലോകാ
ദേവി! ത്വം വിഷ്ണുനാ ധൃതാ
ത്വം ച ധാരയ മാം ദേവി
പവിത്രം കുരു ചാസനം
ചന്ദനധാരണം
മന്ത്രം ചൊല്ലിക്കൊണ്ട് ചന്ദനം നെറ്റിയില്‍ താഴെ നിന്ന് മുകളിലേക്ക് തൊടുക
ചന്ദനസ്യ മഹത് പുണ്യം
പവിത്രം പാപനാശനം
ആപദാം ഹരതേ നിത്യം
ലക്ഷ്മീസ്തിഷ്ഠതി സര്‍വദാ
ദേവ ആവാഹനവും പൂജയും:
ഗുരു: പരമാത്മാവിന്റെ ദിവ്യചൈതന്യ അംശമാണ് ഗുരു. അദ്ദേഹം സാധകനു വഴികാട്ടുന്നു. സദ്ഗുരുരൂപത്തില്‍ പൂജ്യ ഗുരുദേവനേയും വന്ദനീയ മാതാജിയെയും വന്ദിച്ച് ഉപാസനയുടെ സഫലത ഹേതുവായി താഴെപ്പറയുന്ന മന്ത്രം ചൊല്ലി ഗുരുവിനെ ആവാഹിക്കുക.
ഓം ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ
ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്‌മൈ ശ്രീ ഗുരവേ നമഃ
അഖണ്ഡമണ്ഡലാകാരം
വ്യാപ്തം യേന ചരാചരം
തത്പദം ദര്‍ശിതം യേന
തസ്‌മൈ ശ്രീ ഗുരവെ നമഃ
മാതൃവത് ലാലയിത്രി ച
പിതൃവത് മാര്‍ഗ്ഗദര്‍ശികാ
നമോസ്തു ഗുരു സത്തായൈ
ശ്രദ്ധാ പ്രജ്ഞായുതാ ച യാ
ഓം ശ്രീ ഗുരവേ നമഃ, ആവാഹയാമി
സ്ഥാപയാമി, ധ്യായാമി
ശാന്തിമന്ത്രം
ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം,
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ,
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഓം ദ്യൌഃ! ശാന്തിരന്തരിക്ഷ ശാന്തിഃ
പൃഥിവീ ശാന്തിരാപഃ
ശാന്തിരോഷധയഃ ശാന്തിഃ,
വനസ്പതയഃ
ശാന്തിര്‍വിശ്വേദേവാഃ
ശാന്തിര്‍ബ്രഹ്മശാന്തിഃ
സര്‍വ ശാന്തിഃ
ശാന്തിരേവ ശാന്തിഃ
സാ മാ ശാന്തിരേധി
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
സര്‍വാരിഷ്ട സുശാന്തിര്‍ ഭവതു
സൂര്യാര്‍ഘ്യദാനവും വിസര്‍ജ്ജനവും:
ജപസമാപ്തിക്കുശേഷം പൂജാപീഠത്തില്‍ വെച്ചിരിക്കുന്ന ചെറിയ കലശത്തിലെ ജലം സൂര്യന്നഭിമുഖമായി അര്‍ഘ്യരൂപത്തില്‍ താഴെ പറയുന്ന മന്ത്രം ചൊല്ലി അര്‍പ്പിക്കുക.(തുളസിക്ക് ഒഴിക്കാം)
ഓം സൂര്യദേവ! സഹസ്രാംശോ
തേജോരാശേ ജഗത് പതേ
അനുകമ്പയ മാം ഭക്ത്യാ
ഗൃഹാണാര്‍ഘ്യം ദിവാകര
ഓം സൂര്യായ നമഃ, ആദിത്യായ നമഃ
ഭാസ്‌കരായ നമഃ
ഇപ്രകാരം ഭാവന ചെയ്യുക ‘ജലം ആത്മസത്തയുടെ പ്രതീകമാണ്. സൂര്യന്‍ വിരാട്ബ്രഹ്മത്തിന്റെയും. നമ്മുടെ സത്താസമ്പത്ത് സമഷ്ടിക്കായി സമര്‍പ്പിതവും വിസര്‍ജ്ജിതവുമായിക്കൊണ്ടിരിക്കുന്നു’. ഇത്രയൊക്കെ ചെയ്തതിനുശേഷം വിടപറയാനായി പൂജാസ്ഥാനത്ത് നമസ്‌കരിച്ച് എല്ലാവസ്തുക്കളും സമാഹരിച്ചു യഥാസ്ഥാനത്തു വെയ്‌ക്കുക.
നമസ്‌കാരം
ഓം നമോ ളസ്ത്വനന്തായ സഹസ്രമൂര്‍ത്തയേ
സഹസ്രപാദാക്ഷിശിരോരു ബാഹവേ
സഹസ്രനാമ്‌നേ പുരുഷായ ശാശ്വതേ
സഹസ്രകോടീയുഗധാരിണേ നമഃ
ഇത് ഗായത്രീമാതാവിന് നന്ദി അറിയിച്ച് യാത്രയാക്കുകയാണ്.
ഓം ഉത്തമേ ശിഖരേ ദേവി
ഭൂമ്യാം പര്‍വ്വത മൂര്‍ദ്ധനി
ബ്രാഹ്മണേഭേ്യാ ഹ്യനുജ്ഞാതാ
ഗച്ഛ ദേവി യഥാസുഖം
(ഗായത്രീ പരിവാറിന്റെ ആത്മീയ പ്രസിദ്ധീകരണത്തില്‍ നിന്ന്. )
പ്രതികരിക്കാൻ ഇവിടെ എഴുതുക: