Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവതാരലീലകളാടുന്ന കണ്ണന്‍

ഗുരുപവനപുരിയിലെ ഉത്സവക്കാഴ്ചകളിലൂടെ...

രാജന്‍ തറയില്‍ by രാജന്‍ തറയില്‍
Mar 1, 2024, 05:17 pm IST
in Samskriti

ഗുരുവായൂരപ്പന്റെ ഉത്സവാഘോഷത്തിന്റെ താന്ത്രിക പ്രാധാന്യമുള്ള മുഖ്യ ചടങ്ങായ ഉത്സവബലി ആറ് മണിക്കൂറോളം നീളുന്ന ചടങ്ങാണ്. ബലിതൂവുന്ന സമയത്ത് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.

പള്ളിവേട്ട ദിവസം ക്ഷേത്രത്തിനകത്തേക്ക് ഭക്തജനങ്ങള്‍ക്ക് വൈകീട്ട് പതിവ് ദര്‍ശന സൗകര്യമില്ല. അന്ന് അഞ്ചു മണിയോടു കൂടി കിഴക്കേ നടയില്‍ കൊടിമരച്ചുവട്ടിലെ പഴുക്കാമണ്ഡപത്തിലിരുത്തി ഭഗവത് വിഗ്രഹത്തിന് ദീപാരാധന നടത്തുന്നു. അതിനു ശേഷം ഭഗവാനെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നു. കിഴക്കേ നടയിലൂടെ ഭഗവദ് വിഗ്രഹം പുറത്തേക്കെഴുന്നള്ളിക്കുമ്പോള്‍ പഞ്ചവാദ്യം നാദസ്വരം വാദ്യമേളങ്ങള്‍ കൃഷ്ണനാട്ടം കലാകാരന്മാരുടെ വേഷഭൂഷാദികളോടെയുള്ള എന്നിവ അനുഗമിക്കും.

പള്ളിവേട്ട തുടങ്ങുമ്പോള്‍ പന്നികളുടെയും മറ്റു മൃഗാദികളുടെയും വേഷം കെട്ടിയവര്‍ തയ്യാറിയി നില്ക്കും. പള്ളിവേട്ടയ്‌ക്ക് വനദേവതമാരുടെ അനുമതി തേടലിനു ശേഷം പുതിയത്ത് പിഷാരടി ‘പന്നി മനുഷം ഹാജരുണ്ടോ’ എന്ന് മൂന്ന് തവണ വിളിച്ചു ചോദിക്കുന്നു. ഇതിനകം പന്നിയുടെ വേഷമണിഞ്ഞ് ഭക്തര്‍ പള്ളിവേട്ടക്ക് തയ്യാറെടുത്തു നില്‍ക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ വഴിപാടായി പന്നിവേഷം കെട്ടുക പതിവുണ്ട്. പന്നിവേട്ട തുടങ്ങുമ്പോള്‍ ദേഹം മുഴുവന്‍ ഇലയും തൂപ്പും കെട്ടി ശരീരം മൂടി പന്നിയുടെ മുഖം കൃത്രിമമായി നിര്‍മ്മിച്ച് മുഖത്തണിഞ്ഞുകൊണ്ട് നടക്കുന്ന പന്നികള്‍ ഓടി രക്ഷപ്പെട്ട് ക്ഷേത്രത്തില്‍ അഭയം തേടുന്നു. ഭഗവാന്‍ ആനപ്പുറത്തിരുന്ന് പന്നികളെ അനുധാവനം ചെയ്യുന്നു. വിവിധ വേഷങ്ങള്‍ കെട്ടിയ ആളുകളും ഭക്തരും ഓടിയും ചാടിയും അട്ടഹസിച്ചും ആര്‍പ്പുവിളിച്ചും തിടമ്പേറ്റിയ ആനയുടെ മുന്നിലും പിന്നിലുമായി ഓടി ഒമ്പതുവട്ടം ക്ഷേത്രം വലംവയ്‌ക്കുന്നു. ഒമ്പതാമത്തെ വലംവയ്‌ക്കലിനുശേഷം പന്നിമനുഷ്യനിലെ പ്രധാനി പിടഞ്ഞു വീഴും. ഭഗവാന്‍ വേട്ടയാടി വീഴ്‌ത്തിയെന്നാണ് സങ്കല്പം.അവകാശികള്‍ പന്നിയെ തണ്ടിലേറ്റി കൊണ്ടുപോകുന്നു.

ഭഗവാന്റെ അവതാരമായ വരാഹത്തെയും മനുഷ്യ മനസിന്റെ ചപലതയുമാണ് പന്നിവേഷത്തിലൂടെ സൂചിപ്പിക്കുന്നത്. പള്ളിവേട്ടക്കു ശേഷം ഉത്സവവിഗ്രഹം ശ്രീകോവിലിനകത്തേക്ക് എഴുന്നള്ളിക്കുന്നു. ഭഗവാന് പള്ളിയുറക്കത്തിനുള്ള സജ്ജീകരണങ്ങള്‍ മണ്ഡപത്തില്‍ തയ്യാറാക്കുന്നു. അന്ന് മണ്ഡപത്തിലാണ് ഭഗവാന്റെ പള്ളിയുറക്കം. പട്ടും പരവതാനികളുമക്കെ ഒരുക്കി ഭഗവാന്റെ ശയ്യ സജ്ജീകരിക്കുന്നു. മണ്ഡപം അലങ്കാരങ്ങളാല്‍ മോടിപിടിപ്പിച്ചിട്ടുണ്ടാകും. മുളയറയില്‍ നിന്നും ധാന്യത്തിന്റെ മുളകള്‍ കൊണ്ടുവന്ന് വിരിക്കുന്നു. അത്താഴ പൂജക്ക്‌ശേഷം പഞ്ചലോഹ നിര്‍മ്മിതമായ ഉത്സവ വിഗ്രഹത്തിലേക്ക് ഭഗവാനെ ആവാഹിക്കുന്നു. മണ്ഡപത്തില്‍ ഒരുക്കി വെച്ച മഞ്ചത്തില്‍ ആ വിഗ്രഹം പള്ളിയുറക്കത്തിനായി സ്ഥാപിക്കുന്നു. ഇതോടെ പള്ളിവേട്ടയുടെ ചടങ്ങുകള്‍ അവസാനിക്കുന്നു.

പള്ളിവേട്ട കഴിഞ്ഞ ഭഗവാന്‍ പിറ്റേന്ന് ഉണരുന്നത് ആറു മണിയോടെയാണ് അന്നേ ദിവസം മൂന്ന് മണിക്ക് നട തുറക്കില്ല. പശുക്കുട്ടിയെ കണികണ്ടും ശംഖനാദം ശ്രവിച്ചുമാണ് ഭഗവാന്‍ പള്ളിയുണരുന്നത്. ഭഗവാന് പിന്നീട് തീര്‍ത്ഥജലം കൊണ്ടുള്ള അഭിഷേകവും പ്രത്യേകം തയ്യാറാക്കിയ ചാന്തുകൊണ്ടുള്ള അഭിഷേകവും നടത്തുന്നു.

Tags: Guruvayoor TempleGuruvayoor Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്നുമുതല്‍ ഭഗവാന്‍ എഴുന്നെള്ളുന്ന സ്വര്‍ണക്കോലം
Kerala

ഗുരുവായൂരപ്പന്‍ ഇന്ന് മുതല്‍ സ്വര്‍ണക്കോലത്തിലെഴുന്നെള്ളും

Samskriti

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെ വണങ്ങണം.. വിശ്വാസം ഇങ്ങനെ

Kerala

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം സമർപ്പിച്ച് തൃശൂരിലെ പ്രമുഖ ജ്വല്ലറി

Samskriti

ലോകത്തിലെ ഏറ്റവും വലിയ കളിമണ്‍ പ്രതിഷ്ഠയായ ഗുരുവായൂരിലെ മരപ്രഭു

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.