റാഞ്ചി: ജാർഖണ്ഡിൽ 35,700 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിച്ചു. പ്രധാനമായും ധൻബാദ് ജില്ലയിലെ സിന്ദ്രിയിൽ ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിന്റെ 8,900 കോടി രൂപയുടെ വളം പ്ലാൻ്റ് അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.
ഈ പ്ലാൻ്റ് പ്രതിവർഷം 12.7 എൽഎംടി (ലക്ഷം മെട്രിക് ടൺ) തദ്ദേശീയ യൂറിയ ഉൽപ്പാദിപ്പിക്കും. ഇത് രാജ്യത്തെ കർഷകർക്ക് ഏറെ പ്രയോജനം ചെയ്യും. ഗോരഖ്പൂർ, രാമഗുണ്ടം എന്നിവിടങ്ങളിലെ പ്ലാൻ്റുകൾക്ക് ശേഷം രാജ്യത്ത് പുനരുജ്ജീവിപ്പിക്കുന്ന മൂന്നാമത്തെ വളം പ്ലാൻ്റാണിത്. മറ്റ് പ്ലാൻ്റുകൾ യഥാക്രമം 2021 ഡിസംബറിലും 2022 നവംബറിലുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.
ഇന്ത്യയുടെ യൂറിയ ഉൽപ്പാദനം 2014ൽ 225 ലക്ഷം ടണ്ണിൽ നിന്ന് ഇപ്പോൾ 310 ലക്ഷം ടണ്ണിലെത്തി. ഇത് രാസവളത്തിൽ സ്വയം ആശ്രയിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പാണെന്നും അദ്ദേഹം പറഞ്ഞു.
ജാർഖണ്ഡിൽ 26,000 കോടി രൂപയുടെ റെയിൽ, വൈദ്യുതി, കൽക്കരി പദ്ധതികൾക്കും പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു. ആകെ മൊത്തം 35,000 കോടി രൂപയുടെ പദ്ധതികളാണ് ജാർഖണ്ഡിന് സമ്മാനിച്ചത്. സിന്ദ്രി വളം പ്ലാൻ്റ് പുനരുജ്ജീവിപ്പിക്കുമെന്നത് മോദിയുടെ ഉറപ്പായിരുന്നു. അത് ഇന്ന് അദ്ദേഹം പൂർത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: