ഗുവാഹത്തി (അസം): ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 400 സീറ്റുകള്‍ കടക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗുവാഹത്തി ജില്ലയിലെ ബാസിസ്തയില് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രമാകുമെന്ന് മുഖ്യമന്ത്രി ശര്‍മ്മ പറഞ്ഞു. ദേശീയ പദവി സ്ഥാനം വരെ നഷ്ടമാക്കുന്ന തരത്തിലേക്ക് ഈ തെഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു വഴിയുമില്ലതെ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും നിരാശരാകും. കോണ്‍ഗ്രസ് പിരിഞ്ഞ് ദേശീയ നേതൃത്വമുണ്ടാകില്ല, കോണ്‍ഗ്രസ് ഒരു സംസ്ഥാന പ്രാദേശിക സംഘടനയായി ഛിന്നഭിന്നമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: