റിയാദ്: മത്സരത്തിനിടെ ആരാധകര്‍ക്കെതിരെ ആംഗ്യം കാട്ടിയതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക്. സൗദി പ്രോ ലീഗില്‍ ഞായറാഴ്ച അല്‍-ഷബാബിനെതിരായ അല്‍-നാസറിന്റെ മത്സരത്തിനിടെയാണ് വിലക്കിന് കാരണമായ സംഭവം ഉണ്ടായത്. ക്ലബ്ബിന്റെ ഒരു മത്സരത്തില്‍ നിന്നും വിലക്കിയതായി സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഇന്നലെ എക്സിലൂടെ അറിയിച്ചു. വിലക്കിനൊപ്പം പിഴയും ചുമത്തിയിട്ടുണ്ട്.
കളിക്കിടെ ആരാധകര്‍ക്കുനേരേ പ്രകോപനപരമായ ആംഗ്യം കാട്ടിയതിനാണ് താരത്തിനെതിരെ നടപടി. അല്‍-ഷബാബിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന കളിയില്‍ അല്‍-നാസര്‍ 3-2ന് ജയിച്ചിരുന്നു. മത്സരത്തിനിടെ ആരാധകരില്‍ നിന്നും മെസി വിളികളുയര്‍ന്നു. ലോക ഫുട്ബോളില്‍ ദീര്‍ഘകാലം തന്റെ എതിരാളിയായിരുന്ന ലയണല്‍ മെസിയുടെ പേര് മുഴക്കിയ ആരാധകര്‍ക്കു നേരേ ക്രിസ്റ്റിയാനോ മുഷ്ടി ചുരുട്ടി ഇടിക്കുമെന്ന് ആംഗ്യത്തിലൂടെ നീരസം പ്രകടമാക്കി. താരത്തിന്റെ ഈ നടപടി ശരിയല്ലെന്ന് വിലയിരുത്തിയാണ് സൗദി ഫുട്ബോള്‍ ഫെഡറേഷന് നടപടി സ്വീകരിച്ചത്. വിലക്കിന് പുറമെ 30,000 റിയാലിന്റെ പിഴയും താരത്തിന് മേല്‍ ചുമത്തിയിട്ടുണ്ട്. ഫെഡറേഷന് വിധിയില്‍ അപ്പീല്‍ നല്‍കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: