ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 1, 2 തീയതികളിൽ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും. 22,200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി പശ്ചിമ ബംഗാളിലാണ് ആദ്യം എത്തുന്നത്.
സന്ദേശ്ഖാലി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപിയുടെ രൂക്ഷമായ ആക്രമണത്തിനിടയിലുള്ള ഈ സന്ദർശനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
മാർച്ച് 2 ന് മോദി ബിഹാർ സന്ദർശിക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിപക്ഷ കക്ഷിയിൽ നിന്ന് രാജിവെച്ച് എൻഡിഎയിൽ എത്തിയതിനുശേഷമുള്ള ആദ്യ സന്ദർശനത്തിൽ ബിഹാറിൽ നിന്ന് രാജ്യത്തുടനീളം 1.83 ലക്ഷം കോടി രൂപയിലധികം വരുന്ന നിരവധി വികസന പദ്ധതികൾ ആരംഭിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ബീഹാറിൽ നിന്ന് ആരംഭിക്കുന്ന പദ്ധതികൾ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും അവയിൽ വലിയൊരു ഭാഗം സംസ്ഥാനം കേന്ദ്രീകരിച്ചായിരിക്കും നടപ്പിലാക്കുക എന്ന് പിഎം ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: